കൊറോണവൈറസ് രോഗവും മലയാളിയുടെ പ്രത്യാശയും

ജനങ്ങളുടെ ഭാഗത്ത് നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നത് നല്ല മാതൃകയായി എക്കാലവും തുടരട്ടെ.

കൊറോണവൈറസ് അഥവ കോവിഡ്‌ എന്നത് അതിവേഗം അപകടകരമാം വിധം മനുഷ്യശരീരത്തിന്‍റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ തകരിലാക്കി മരണം വരെയുണ്ടാക്കുന്ന ഒരു രോഗമാണെന്ന് എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും കേരള സർക്കാരും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയേറെ ആത്മാർത്ഥമായി ശ്രമങ്ങള്‍ ജനങ്ങളെയും ഏകോപിപ്പിച്ചു നടത്തി കൊണ്ടിരിക്കുകയാണ്.

കുറച്ചു പ്രയാസവും നീരസവും ജനങ്ങള്‍ക്കുണ്ടാകുന്നുണ്ടെങ്കില്‍ അത് ശരിക്കും ഈ വിഷയത്തിൽ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട  പ്രതിപക്ഷ കക്ഷികൾ ഈ വൈകിയ വേളയിലും അവര്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഇടപെടുന്നില്ല എന്നതില്‍ മാത്രം ആണ്. വളരെ അപൂര്‍വ്വം സമയങ്ങളില്‍ ചിലഭാഗങ്ങളില്‍ നിന്നും നേരിയ നീക്കങ്ങളൊഴിച്ചാല്‍ പ്രതിപക്ഷം ചെയ്യേണ്ട പ്രവര്‍ത്തികള്‍ ചെയ്യാന്‍ മറ്റാരുമില്ല എന്നത് സങ്കടവും രോഷവുമുള്ളവാക്കുന്നുണ്ട്. നല്ല ഒരു പ്രതിപക്ഷം കൂടി ഈ വേളയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്ന പല ഘട്ടങ്ങള്‍ ഇതിനോടകം കടന്നു പോയിരിക്കുന്നു.

ഏതാനും ആഴ്ചകളോ ഒന്ന്-രണ്ടു മാസങ്ങള്‍ക്കുള്ളിലോ ഇവിടത്തെ ഈ പ്രതിസന്ധികള്‍ കഴിയും എന്ന് പ്രത്യാശിക്കാന്‍ മാത്രമേ നമ്മള്‍ക്ക് കഴിയുന്നുള്ളു. ഇപ്പോഴത്തെ ഈ ദുരന്തം ലോകരെ മൊത്തം ബാധിച്ച ഒന്നായതിനാല്‍ സര്‍വ രാജ്യങ്ങളും ഒരുമിച്ചു കൈക്കോര്‍ത്തു കൊണ്ടുള്ള പ്രവര്‍ത്തങ്ങള്‍ കൊണ്ട് മാത്രമേ ഈ രോഗത്തെ കീഴടക്കാന്‍ കഴിയുകയുള്ളൂ.

COVID-19 | MyGov.in


Leave a Reply

Your email address will not be published. Required fields are marked *

*
*