പാലോട് ബയോ-മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് കൊണ്ട് വരുന്നതിന്റെ പ്രതിഷേധം.കത്തി കയറുമ്പോൾ അങ്ങ് കൊച്ചിയിൽ അമ്പലമേട് FACT പ്ലാന്റിന്റെ സ്ഥലത്തിനുള്ളിൽ M/s. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്(M/s Kerala Enviro Infrastructure Ltd. (KEIL)) എന്ന പേരിൽ ഒരു പബ്ലിക് കമ്പനി ഉണ്ടാക്കി അതിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ സ്റാറ്റസും KSIDC പോലൊരു സർക്കാർ സ്ഥാപനത്തിന്റെയും ബാക് അപ്പൊക്കെയായി കേരളത്തിൽ അങ്ങോളം എങ്ങോളമുള്ള വ്യവസായ മാലിന്യങ്ങൾ നിർമാജനം ചെയ്യാൻ വേണ്ടി ഒരു കോമൺ ട്രീറ്റ്മെന്റ്, സ്റ്റോറേജ് ആൻഡ് ഡിസ്പോസൽ ഫെസിലിറ്റി (Common Treatment, Storage and Disposal Facility (CTSDF))ആസൂത്രണ ചെയ്യുന്നുണ്ട്. അത് ചെയ്യുന്ന വേളയിൽ അതിനൊപ്പം തന്നെ ഒരു കോമൺ ബയോ മെഡിക്കൽ ട്രീറ്റ്മെന്റ് ഫെസിലിറ്റി(Common Bio-medical Treatment Facility (CBWTF))യും കൂടി സെറ്റ് അപ്പ് ചെയ്യാൻ വേണ്ടി EIA ഉൾപ്പടെ കഴിഞ്ഞു നിർമാണം പ്രതീക്ഷിച്ചു നിൽക്കുകയാണ്.

Palode

COMMON BIO-MEDICAL WASTE TREATMENT FACILITY
SITUATED AT BLOCK NO. 37, SURVEY NO. 205,
VILLAGE-PUTHENKURISSU, TALUKA -KUNNATHUNAD,
DISTRICT-ERNAKULAM, KERALA

ഫാക്ട്(FACT) ഉണ്ടാക്കിയ മാലിന്യ പ്ലാന്റിന്റെ വിഷയം ഇപ്പോൾ ഇവിടെ ചർച്ചയ്ക്കു വിധേയമാക്കുന്നില്ല. കാരണം ഏലൂർ മേഖലയിൽ മാത്രം 80ന് മേൽ റെഡ് കാറ്റഗറി വിഭാഗത്തിൽ പെട്ട വ്യവസായ യൂണിറ്റുകൾ കാലങ്ങളായി പേരിയാറിൽ കോടിക്കണക്കിനു Gallon വെള്ളം ഒഴുക്കി നശിപ്പിച്ചു കൊണ്ടു ഇവിടെ നിലനിൽക്കുന്നുണ്ട്.

എന്നാലും KEIL ന്റെ ആശയം ഇമേജിനെക്കാൾ എത്രയോ പടി മുന്നിലാണ്. ഇപ്പോൾ തന്നെ റെഡ് വിഭാഗം.മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിൽ നിന്നും കുറച്ചു സ്ഥലം കണ്ടെത്തി രണ്ടു വിഭാഗം മാലിന്യ പ്ലാന്റ് കൊണ്ട് വരുക എന്നത്. കേട്ടിടത്തോളം ഈ സ്ഥലം സർക്കാർ അനുവദിച്ചു കൊടുത്ത് ആകനേ സാധ്യതയുള്ളൂ.

 

**As per notification No. 30072/J1/06/ID dated 23.05.2006, Govt. of Kerala has declared 442 hectares of land belonging to FACT as an industrial area of the state. The 50 acres of land allotted for the Common TSDF is within this notified industrial area. The CBWTF is proposed to be setup in 3.5 acres of land allotted for TSDF.

The Kerala State Pollution Control Board has given NOC and Consent to Establish for setting up a CBWTF in 2.5 acres of land within the 50 acres of land allotted for TSDF. Land is owned by Govt. of Kerala and has been leased to KEIL for 50 years.
?

എന്ന് വെച്ചാൽ ‘ചക്ക വേരിലും കായ്ക്കും’എന്നർത്ഥം. വ്യവസായ മാലിന്യ നിർമാജന പ്ലാന്റിന്‌ വേണ്ടി അനുവദിച്ചു കൊടുത്ത 50 ഏക്കർ സ്ഥലത്തു നിന്നും 50 വർഷം ലീസ് വ്യവസ്ഥയിൽ 3.5 ഏക്കർ സ്ഥലം ആശുപത്രി മാലിന്യ പ്ലാന്റിന്‌ വേണ്ടി വിട്ടു കൊടുക്കാൻ സർക്കാരിന് കഴിയും എന്ന്.

കൊച്ചിയിൽ മാലിന്യ പ്ലാന്റ് തുടങ്ങാൻ KEIL എന്ന സ്ഥാപനത്തിന് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 3.5 ഏക്കർ സ്ഥലം കണ്ടെത്തി കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ടു ആ ഒരു ആർജ്ജവം തിരുവനന്തപുരത്തു കൊണ്ട് വരാൻ നമ്മുടെ ഭരണസവിധാനങ്ങൾക്കു കഴിഞ്ഞില്ല. എല്ലാം ആദിവാസികളുടെയും, അവശേഷിക്കുന്ന വനഭൂമികളുടെയും നെഞ്ചത്ത് എന്ന പണ്ടത്തെ നയത്തിൽ തുലവും വ്യത്യാസം വേണമെന്നേയില്ല എന്ന് തോന്നിപ്പോകുന്നു.

കൊച്ചിയിലും ഇവിടെ നടന്ന പോലെ പബ്ലിക് ഹിയറിങ് നടത്തിയിരുന്നു. അവിടെയും പബ്ലിക് ഹിയറിങ്ങിൽ പരാജയപെട്ടിട്ടും അവർക്കു അവസാനം Environmental Clearance കിട്ടി. ആ പാഠം കേരളത്തിലെ ഏതൊരു വലിയ പദ്ധതിയെ കുറിച്ച് പഠിക്കുമ്പോഴും നമ്മൾ കൂടുതൽ അറിയുവാൻ ഇരിക്കുന്നതെ ഉള്ളു. _@EPRC/PL/006/01/2018.(dated 29/01/2018)
സഞ്ജീവ് എസ് ജെ
Environmental Protection and Research Council, തിരുവനന്തപുരം

^^കേരള മുഖ്യമന്ത്രി ദയവായി കുറച്ചെങ്കിലും കേരളത്തെ കുറിച്ച് ഉപദേശികൾ ഇല്ലാതെ ജനങ്ങളെ വിശ്വാസത്തിലെടുത്തു കാര്യങ്ങൾ സ്വയം പഠിക്കാൻ ശ്രമിക്കു. അല്ലാത്ത പക്ഷം പാലോട് പോലെ പല പരാജയങ്ങളും അങ്ങയെ കാത്തിരിക്കുണ്ട്. ഇവിടെ കേരളം മാറിയാൽ IMA യ്ക്കോ, IMAGE നോ, സാധാ ജനങ്ങൾക്കോ ഉണ്ടാകുന്നതിനേക്കാൾ നഷ്ടം അങ്ങേയ്ക്കു മാത്രമാണ് എന്ന് ഓർക്കുക. ദയവായി IMA യ്ക്കും KEIL നും Malabar Enviro Vision Pvt Limited യ്ക്കും വേണ്ട യഥാർത്ഥ സ്ഥലങ്ങൾ വ്യവസായപാർക്കുകളിൽ നിഷ്‌ക്രിയമായ പ്രോജെക്ടുകളിൽ നിന്നും അടർത്തുയെടുത്തു കൊടുത്തു നല്ല പേര് ഉണ്ടാക്കാൻ ശ്രമിക്ക്.


Leave a Reply

Your email address will not be published. Required fields are marked *

*
*