കഴക്കൂട്ടം കൃഷിഭവന്റെ കീഴിൽ തരിശ് നിലം കൃഷിയോഗ്യമാക്കി ഗ്രാമീണതൊഴിലുറപ്പ് വനിതകൾ വീണ്ടും!
കഴക്കൂട്ടം ആമ്പലൂർ കോട്ടയത്ത് ഏലായിൽ വെള്ളം ഉള്ള ഭാഗത്ത് ഇന്ന് നടന്ന ഞാറ് നടീൽ
പതിറ്റാണ്ടുകളായി തരിശിട്ടിരുന്ന നിലം മൊരുക്കി കഴക്കൂട്ടം കൃഷിഭവന്റെ കീഴിൽ വരുന്ന ആമ്പല്ലൂർ പാടശേഖരത്തിന്റെ ഭാഗമായ കോട്ടയത്ത് ഏലായിൽ തരിശുനിലകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഈ കഴിഞ്ഞ ചൊവ്വാഴ്ച (08.02.2022) രാവിലെ 9.30 ന് ബഹു. ചന്തവിള വാർഡ് കൗൺസിലർ എം. ബിനു വിത്തിടീൽ കർമ്മം ഉദ്ഘാടനം ചെയ്തു.
ചെറുപയർ, ഉഴുന്ന് എന്നിവയുടെ വിത്തുകളാണ് ഇപ്പോൾ ഇവിടെ വിതച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഈ സാഹചര്യത്തിൽ മറ്റ് ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. ആമ്പല്ലൂർ പാടശേഖരസമിതി സെക്രട്ടറി സമീർ (അജു ),ആമ്പല്ലൂർ പാടശേഖര സംരക്ഷണ സമിതി അംഗം നസീർ സാർ, ഷാജഹാൻ, സജു തുടങ്ങിയവർക്ക് കൃഷി ഭവൻ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
Leave a Reply