കേരളത്തിൽ ജലവിഭവ വകുപ്പ് എന്ന ദുർഭൂതം ശുദ്ധ ജലസ്രോതസുകളുടെയും സുസ്ഥിരതയുടെയും അന്തകനാകുമ്പോൾ!!

8 ലക്ഷം ഹെക്ടർ നെൽവയലും, ലക്ഷക്കണക്കിന് കിലോമീറ്റർ കൈത്തോടും 100 ചതുരശ്ര കി.മീ. കണ്ടൽക്കാടുകളും ഒക്കെയുണ്ടായിരുന്ന, നദികളുടെ നാടിനെ  ശവപ്പറമ്പായി മാറ്റിയിട്ട് വീണ്ടും വിവിധ മിഷനുകളുമായി വന്ന് കൊള്ള നടത്തുന്നു  വികസന നായകരും, സാസ്കാരിക നായകരും !!

2007 ൽ തുടങ്ങി 2018 ആയപ്പോഴേക്കും സമുദ്രനിരപ്പിൽ നിന്നും താഴെയുള്ള ഡച്ചിൽ(NETHERLANDS) റൂം ഫോർ റിവർ (ROOM FOR  RIVER) എന്ന പദ്ധതി പൂർത്തീകരിച്ചു. എന്നാൽ ഇവരെ പകർത്താണ് ശ്രമിച്ച നമ്മുടെ നാടിന്റെ നിലവിലെ ഗതിയെന്ത്??

Flood control and management-Netherland Model, Courtesy: Google Images.

എന്നാൽ റൂം ഫോർ റിവർ (ROOM FOR  RIVER) എന്ന പദ്ധതി നേരിൽ പോയി കണ്ടിട്ട് തിരികെ ഇവിടെ വന്ന് പൊട്ടൻ ആനയെ കണ്ട മാതിരി വലിയ വായിൽ വർണ്ണിക്കുകയും തൂണും, ചൂലും, മുറവും മാതിരി കേരളത്തിൽ  നടപ്പാക്കി. ആ ചെയ്തത് മുഴുവൻ  ആളുകളെയും ശുദ്ധമണ്ടന്മാരാക്കുന്ന കാഴ്ച്ചയാണ് നിലവിൽ കേരളത്തിൽ ROOM FOR RIVER എന്ന പദ്ധതി നടപ്പിലാക്കിയപ്പോഴാണ് ഉണ്ടായത്. എത്ര വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ!

The cooperation between Kerala and the Netherlands began after the 2018 floods.

ഒളിഞ്ഞും തെളിഞ്ഞും, നിറഞ്ഞും കരകവിഞ്ഞും ഒക്കെ തന്നെയാണ് ലോകത്തെ സർവ്വ പുഴകളും ഒഴുകി കായലിലും കടലിലും പതിക്കുന്നത്!  തീരങ്ങളിലെ മണൽ പറ്റും ചെളിയും വേരു പിടിച്ച് നിൽക്കുന്ന സസ്യങ്ങളും ഇവയുമായി ഇഴുകി ജീവിക്കുന്ന ജന്തു ജീവജാലങ്ങളും നിറഞ്ഞ ജൈവവൈവിധ്യങ്ങളുമെല്ലാം ഒത്തു ചേരുന്നതാണ് പുഴയുടെ ആവാസവ്യവസ്ഥ എന്നത്. മനുഷ്യന്  പരമാവധി ചെയ്യുവാൻ കഴിയുന്നത് ഒഴുക്കിന് തടസ്സമായി പുഴയിൽ വീണു കിടക്കുന്ന മരങ്ങളോ മറ്റോ ഉണ്ടെങ്കിൽ അവ മാറ്റുക എന്നത് മാത്രമാണ്!

https://www.madhyamam.com/amp/kerala/local-news/kannur/launch-of-thelineer-ozhukum-nava-keralam-project-9871698

ഇതിന് പകരം തീരത്തെ സംരക്ഷിച്ച് നിർത്തിയിരിക്കുന്ന സകലമാന ചെടികളും പിഴുതുമാറ്റി വലിയ കനാലിന് സമമാക്കി ആവാസവ്യവസ്ഥയെ. തകർക്കുക, പുഴകളെ നശിപ്പിക്കുക ഇതാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തെളിനീരൊഴുക്കൽ!!

2018, 2019 വർഷത്തിൽ 44 നദികളിലും അടിഞ്ഞ് കൂടിയിരിക്കുന്ന ചെളിയുടെയും മാലിന്യത്തിന്റെയും കണക്ക് ഇപ്പോൾ നമ്മുടെ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്.  ഇതുപ്രകാരം മൂന്ന് കോടി അഞ്ച് ലക്ഷത്തി അറുപത്തി നാലായിരത്തി അഞ്ഞൂറ്റി നാൽപ്പത്തി ആറ് (കൃത്യമായിട്ട്  3,05,64,546.25) എന്ന കൃത്യമായ ഒരു സംഖ്യയും ഇവർ ഗണിച്ചു കണ്ടെത്തി രേഖകളാക്കിയിട്ടുണ്ട്.  എത്ര മിടുക്കൻമാരും ഉത്സാഹശാലികളും ദീർഘദൃഷ്ടിയുള്ളവരുമാണ് നമ്മുടെ നാട്ടിലെ ഈ വികസന ദാഹികൾ!

കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ(മോണോസന്റോയുടെ റൗണ്ട്-അപ്പ്‌(Round-up), UPL-ന്റെ സ്വീപ്പ് പവർ (Sweep Power) പോലുള്ളവ) ഒഴുകി പുഴയിലും തോട്ടിലുമെത്തുന്നു.

ഇതിനൊപ്പം തന്നെ നാം നമ്മുടെയൊക്കെ വീടുകളിൽ നിന്നുമുള്ള കക്കൂസ് മാലിന്യങ്ങളും, ഗാർഹികമായിട്ടുള്ള മലിനജലവും(Grey Water), വ്യവസായ ശാലകളിൽ നിന്നുള്ള മലിനജലവും മറ്റും നേരിട്ട് പുഴകളിലേക്കും അവയുടെ കൈവഴികളിലേക്കും (പെരിയാറിലേക്കും, കടമ്പ്രയാറിലേക്കും, കിള്ളിയാറിലേക്കും, തെറ്റിയാറിലേക്കും മറ്റും വിടുന്നത് ഉദാഹരണം) ഒഴുക്കിവിടുന്നു. നിയമസഭയിലെ പരിസ്ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ മാത്രം നോക്കിയാൽ മതി ഈ പറഞ്ഞതിന്റെ തെളിവുകൾക്ക്).

പ്ലാസ്റ്റിക്കും തെർമോക്കോളും (Polystrene/Styrofoam) പോലുള്ള മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഒരിടമാത്രമായി ഇന്ന് നാടിന്റെ ജീവനാഡികളായ നീർച്ചാലുകളെ മാറ്റിയിരിക്കുന്നു. കൂടാതെ മണൽ പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് തടയണ ഉണ്ടാക്കുന്നു ഒരു പ്രക്രീയ വർഷങ്ങളായി സർക്കാരുകളും സമൂഹവും എല്ലാ വർഷക്കാലത്തും തുടർന്ന്ഈ വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും മാസങ്ങൾക്ക് അകം ഈ ചാക്കുകൾ കീറി പറിഞ്ഞു പുഴയുടെ അടിത്തട്ടിൽ മാലിന്യമായി മാറുകയും അവസാനം നമ്മുടെ കായലുകളെയും കടലിനെയും വലിയതോതിൽ കൂമ്പരമായി മാറുന്നു. കാലാവസ്ഥ വ്യതിയാനത്തിന്   ഇതൊക്കെ വലിയ രീതിയിൽ കാരണമാണ്ചെ എന്ന്യ്യു ഇതിനോടകം അനേകം പഠനങ്ങൾ വന്നു കഴിയുകയും, അവയിൽ പലതും ഇന്ന്ന്ന നമ്മുടെ സിലബസിന്റെ ഭാഗം കൂടിയാണ്. ഇത്തരത്തിലുള്ള കൊടും നിയമലംഘനവും കൊള്ളരുതായ്മയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുത്ത് നാടിനെ നന്നാക്കുന്നതിന് പകരം കോടികൾ വെട്ടിക്കാൻ തട്ടിപ്പ്-തരികിട പദ്ധതികളുമായി  പുഴയിലേക്കും നീർച്ചാലുകളിലേക്കും ഇറങ്ങിയിരിക്കുകയാണ് നമ്മുടെ അഴിമതിയിൽ കുളിച്ച ഭരണവർഗ്ഗവും, അവർക്ക് സാങ്കേതികമായി കുടപിടിക്കുന്ന പ്രതിപക്ഷവും.

30 ലക്ഷം മുതൽ കോടികൾ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തോറും സർക്കാർ ഫണ്ട്‌ അനുവദിച്ചിരിക്കുന്നത്! 941 പഞ്ചായത്തുകളും , മുൻസിപ്പാലിറ്റികളും, കോർപറേഷനുകളും വെള്ളത്തിൽ വരച്ച വര പോലെ കോടികൾ പാഴാക്കുകയാണ്!

പുഴത്തീരം ഇടിച്ചതിന്റെയോ , എടുത്തതിന്റെയോ, കൊണ്ടുപോയതിന്റെയോ ഒന്നും തന്നെ ഒരു കണക്കും അളവും നാളെ പരിശോധിക്കപ്പെടാൻ ഉണ്ടാവില്ല. കാരണം മഴവെള്ളത്തിൽ എല്ലാം കുത്തിയൊലിച്ച് പോകും! ഇത് മറ്റാരേക്കാളും കൃത്യമായിട്ടറിയാവുന്നവർ ഇതുമായി ബന്ധപ്പെട്ട ജോലികൾ സ്ഥിരമായി കൈകാര്യം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്.

Picture Courtesy: Google Images.

ഭൂവസ്ത്രം(ജിയോ- ടെക്സ്റ്റെയിൽസ്) എന്നത് മറ്റൊരു കലാപരിപാടിയാണ്! കുഴിമാടത്തിന് മുകളിൽ വെള്ളയടിക്കുന്ന മാതിരി, കടലിൽ കായം കലക്കുന്ന മാതിരി എന്ന് കേട്ടിട്ടേ ഉള്ളൂ. പക്ഷേ കേരളത്തിൽ ഇത്തരം കലാപരിപാടികൾ ഒന്നാം വികസനം, രണ്ടാം വികസനം എന്നൊക്കെ പറഞ്ഞ് അധികാര-ഭരണ-പ്രതിപക്ഷ-ഉദ്യോഗസ്ഥ വർഗ്ഗം കൈക്കലാക്കുന്നു. കഴുതകളായ പൊതുജനങ്ങൾ ഇതെല്ലാം നിശ്ശബ്ദമായി നിന്ന് കണ്ട് സഹിക്കുന്നു.

മാലിന്യത്തിന്റെയോ , വെള്ളത്തിലെ വിഷാംശത്തിന്റെയോ അളവ് പരിശോധിക്കാൻ ഹെൽത്ത് വിഭാഗമോ അനാലിസിസ്-കം- റിസർച്ച് സ്റ്റേഷനോ യൂണിറ്റോ പോലുള്ള മറ്റ് സംവിധാനങ്ങളോ ഉപയോഗപ്പെടുത്തുകയും അവയിലൂടെയുള്ള വിവരങ്ങൾ ജനങ്ങളുടെ അറിവിലേക്ക് എത്തിയ്ക്കുക കൊള്ളൂല്ല എന്തൊക്കെ കാര്യങ്ങൾ ഭരിക്കുന്ന സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ നടപ്പിലാക്കാൻ കഴിയും. ഇവയിൽ പലതും നമ്മുടെ നാട്ടിൽ കാലാകാലങ്ങളായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവരിൽ ഒന്നുപോലും കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നതാണ് സത്യം.

ജലം ഉപയോഗിക്കുന്നവർക്ക് മുൻകരുതൽ എടുക്കാൻ പറ്റും. പഞ്ചായത്തിലെ സംവിധാനങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും ജൈവവൈവിധ്യ പരിപാലന സമിതി (BMC), പ്രാദേശികതല നിരീക്ഷണ സമിതി(LLMC) പോലെയുള്ള  ജനകീയ സമിതികൾക്കും കാര്യമായി നാടിന്റെ നിലനിൽപ്പിന് വേണ്ടി ഇടപെടാനാവും. എന്നാൽ ഇത്തരം ക്രിയാത്മകമായ ഒരിടപെടലും നടത്താൻ ഭരണവർഗ്ഗം സമ്മതിക്കില്ല. ഇത് നോക്കിയും കണ്ട് ശരിയാക്കാൻ ശ്രമിക്കേണ്ട പ്രതിപക്ഷ വർഗ്ഗം ഇതിലൊന്നും ഇടപെടാതെ അവരിൽ ഓരോരുത്തരുടെയും വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി പിൻവലിക്കുന്നു.  തെക്ക്-വടക്ക് നടത്തം, ജാഥ, തോരണം തൂക്കൽ, ഫ്ലക്സ്  കട്ടൗട്ട് ഉയർത്തൽ, ചായക്കുടി, കവല പ്രസംഗങ്ങൾ, സമ്മേളനങ്ങൾ ഇവയൊക്കെ കൃത്യമായ മുറക്ക് നടത്തും!

ഇങ്ങനെയാണ് സാഹചര്യങ്ങൾ പോകുന്നതെങ്കിൽ ഒരുപക്ഷേ  കേരളത്തിലെ വെള്ളം മുഴുവൻ കോരി മാറ്റി പുതിയ വെള്ളം ഇറക്കുമതി ചെയ്ത് വികസനം നടപ്പാക്കുന്ന ഒരു ബൃഹത് പരിപാടി ഉടനെ തന്നെ ഭരിക്കുന്ന സർക്കാരിൽ നിന്ന് നമ്മൾക്ക്  പ്രതീക്ഷിക്കാം.

  • പഴയ സർവ്വേ പ്രകാരമുള്ള കൈത്തോടുകൾ പുനർജീവിപ്പിക്കാൻ  ആർജ്ജവം കാണിക്കുക.
  • വയലുകളെ വയലുകൾ ആയി തന്നെ നിലനിർത്തുക. ചതുപ്പുകളും നീർത്തടങ്ങളും മണ്ണിട്ട് മൂടാതിരിക്കുക.
  •  തണ്ണീർത്തടങ്ങളും ചതിപ്പുകളും കൃത്യമായി രേഖപ്പെടുത്തി അതിർത്തി തിരിച്ച് സംരക്ഷിക്കുക.

-കേരളത്തിന് വേണ്ട റൂം ഫോർ റിവർ അല്ലാതെ പുഴത്തീരമിടിച്ച് കുറെ കണക്ക് ഉണ്ടാക്കി കോടികൾ തട്ടിക്കുവാൻ അവസരം ഉണ്ടാക്കുന്നതല്ല.കേ

കേരളത്തിൽ ഏറ്റവും വലിയ അഴിമതിയും, കൈക്കൂലിയും നടത്തുന്ന ഒരു വിഭാഗമാണ് ഇറിഗേഷൻ വകുപ്പ്! അവരാണീ തലയും വാലുമില്ലാത്ത പുഴയിടിക്കലിന്റെ നടത്തിപ്പുകാർ എന്നത് ഏറെ തമാശയാണ്!

എല്ലാ കണക്കുകളും കടലാസിൽ ഉണ്ടാകും! തട്ടിപ്പുകൾ മുറ പോലെ നടക്കും. കക്കാനറിയുന്നവന് നിക്കാനുമറിയാം അതാണ് വികസന നായകരുടെ തേർവാഴ്ചയുടെ അടിസ്ഥാനം.

അശാസ്ത്രീയ മണ്ണെടുപ്പും വയൽ നികത്തലും, പ്രകൃതി നശീകരണവും ഒരു വശത്ത് സർക്കാർ ഒത്താശയോടെ നടക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വർദ്ധിക്കുന്നതിന്റെ കാരണം ഇതൊക്കെയാണ്. ചരിഞ്ഞ സ്ഥലങ്ങളിൽ മണ്ണെടുക്കുന്നു. വയലുകളിലും മറ്റും ശേഖരിക്കപ്പെട്ടിരിന്ന വെള്ളം ഇന്ന് നിൽക്കാൻ സ്ഥലമില്ലാതെ കുത്തിയൊലിക്കുന്നു, വെള്ളക്കെട്ടായി മാറുന്നു..

കേരളത്തിൽ 8 ലക്ഷം ഹെക്ടർ വയലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 2 ലക്ഷത്തിൽ താഴെയായി അതും പകുതിയലധികം വയലും കൃഷി ചെയ്യാതെ തരിശായി കിടക്കുന്നു.!

പേരിന് കൃഷി ചെയ്യുന്ന പല പഞ്ചായത്തും തരിശുരഹിത നെൽകൃഷിക്ക് പ്രോത്സാഹനം നടത്തുന്ന പഞ്ചായത്ത് എന്നൊക്കെ പറഞ്ഞ് അവാർഡ് മേടിക്കുന്നത് മറ്റൊരു എമണ്ടൻ തട്ടിപ്പ്  കലാപരിപാടിയാണ്!

അല്പന് അർത്ഥം കിട്ടുമ്പോൾ അർദ്ധരാത്രിക്ക് കുട പിടിക്കുമെന്നതിൽ അതിശയിച്ചെട്ടെന്ത് കാര്യം? വയലുകളിൽ തെങ്ങും കവുങ്ങും വെച്ച് തരം മാറ്റിയപ്പോൾ അതിനെതിരെ വെട്ടി നിരത്തൽ സമരം നടത്തിയത് ആഘോള താപനത്തിനെതിരെയുള്ള നല്ല സമരമായിരുന്നു.. എന്നാൽ പൊൻമുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുന്നവരുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്നെല്ലാം സ്വർണ്ണമായി മാറിയിരിക്കുന്നു. മണൽ, പാറ, മണ്ണ്, എന്നിവയെയും സ്വർണ്ണത്തിന്റെ വിലനിലവാരത്തിലെത്തിച്ച് കച്ചവടം ചെയ്യുന്ന ഏക നാട് പ്രബുദ്ധ കേരളമാണ്! അല്ലെങ്കിൽ പ്രളയത്തിന്റെ അവസാന എച്ചിലും കോരി മാറ്റിയും,വിറ്റും കാശാക്കാമെന്ന കരിഞ്ഞ കേരള (ഹരിത കേരളം) വക്താവിന്റെ ഗീർവാണമടി . അതേറ്റ് പാടുന്നവരുടെ ഉളുപ്പില്ലായ്മയാണ് തെളിനീരൊഴുകും പുഴയെന്ന കൊള്ള. ഫലത്തിൽ സിൽവർ ലൈൻ എന്ന തട്ടിപ്പിന്റെ അനിയനായി വരും ROOM FOR RIVER.

കേരളത്തിന്റെ റോഡ് വികസനം, മലയോര ഹൈവേ എന്നൊക്കെ പറയുന്നത് വികസനമല്ല കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം എന്നതിൽ ക്കവിഞ്ഞ് മറ്റൊന്നുമല്ല. എന്ന് കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നു.. വാൽക്കഷ്ണം PWD-യിൽ സ്വീപ്പർ തസ്തികയിൽ കേറുന്ന ഒരാളെ ഓവർസിയർ തസ്തികയിൽ കണക്കാക്കണം എന്ന് 2021-ൽ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. ഇവരാണ് ഭാവിയിലെ അസിസ്റ്റന്റ് എൻജിനീയർ(AE), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ(A.EXE.E.), എക്സിക്യൂട്ടീവ് എഞ്ചിനീയർ (EE), സൂപ്രണ്ടിംഗ് എൻജിനീയർ(SE), ചീഫ് എൻജിനീയർ(CE). നിലവിൽ കേരള സർക്കാരിന്റെ കീഴിലുള്ള ജലസേചനവും ഭരണവും കൈകാര്യം ചെയ്യുന്ന ചീഫ് എഞ്ചിനീയർ താമസിയാതെ  സർക്കാർ ശുപാർശയാൽ(conferred) IAS ആകുമെന്ന് അറിയുന്നു.

ഇത്രയൊക്കെ ചെയ്യുന്ന കേരളം പിന്നെ നമ്പർ വൺ ആയില്ലെങ്കിൽ അതിശയമുള്ളൂ. ശരിക്കും സമ്മതിക്കാതെ തരമില്ല!!

കഥ ഇനിയും തുടരും..


Leave a Reply

Your email address will not be published. Required fields are marked *

*
*