- Home
- /
- Environment
- /
- ലുലു എന്ന അധിനിവേശം പാർവതി പുത്തനാറിനെയും ആക്കുളം കായലിനെയും ഒന്നിച്ചു വിഴുങ്ങുമ്പോൾ!
- /
ലുലു എന്ന അധിനിവേശം പാർവതി പുത്തനാറിനെയും ആക്കുളം കായലിനെയും ഒന്നിച്ചു വിഴുങ്ങുമ്പോൾ!
തിരുവനന്തപുരത്തിന്റെ സ്വപ്ന പദ്ധതിയെ അട്ടിമറിക്കുന്ന നിലയിലാണ് ലുലു മാൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പാർവ്വതി പുത്തനാർ ഒഴുകുന്ന ഇരുകരകളിൽ മാത്രം തിരുവനന്തപുരം താലൂക്ക് ഭാഗത്ത് 2140 ഓളം അനധികൃത കൈയേറ്റങ്ങൾ വിവരാവകാശ പ്രകാരം താലൂക്ക് ഓഫീസിൽ നിന്നും അറിയുവാൻ കഴിഞ്ഞു.
പ്രത്യേകിച്ചും പുത്താനാറിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട് നിലവിൽ തന്നെ തന്നെ 2,140 കയേറ്റങ്ങൾ ഉണ്ടെന്ന് ജില്ല കളക്ടറിന്റെ ഉത്തരവ് പ്രകാരം താലൂക്ക് ഓഫിസിന് വേണ്ടി റീസർവ്വേ വകുപ്പ് നടത്തിയ ഫീൽഡ് ഇൻവെസ്റ്റിഗേഷൻ സംഘം കണ്ടെത്തിയിട്ടുണ്ടെന്ന ഇരിക്കെ.
അതിൽ 22 എണ്ണത്തോളം കടകംപ്പള്ളി വില്ലേജ് ഓഫീസിന്റെ പരിധിയിലാണുള്ളത്.
പാർവ്വതി പുത്തനാർ മനുഷ്യനിർമ്മിതമായ ഒരു കനാൽ ആയത് കൊണ്ട് തന്നെ വലിയ തോതിലുള്ള വളവും തിരിവും ഇല്ലാതെയാണ് ബ്രിട്ടീഷുകാർ അന്നത്തെ കാലത്തു ഇത് നിർമ്മിച്ചത്. നമ്മുടെ നാട്ടിൽ ടൂറിസം മേഖലയിൽ നിൽക്കുന്ന വ്യക്തികളെ സംബന്ധിച്ചടുത്തോളം തൻറെ നാട്ടിലെ വിലപ്പെട്ട ചരിത്രയേടുകളായിഅതിഥികൾക്ക് കാണിച്ചു കൊടുക്കുമ്പോൾ നമ്മുടെ നാട്ടിലെ നേട്ടങ്ങളുടെ പട്ടികയിൽ മുഴുപ്പിച്ചു കാണിച്ചു കൊടുക്കാൻ കഴിയുന്ന ഒന്നാണ് ഈ മനുഷ്യനിർമ്മിത കനാൽ. ഇതിനേക്കാൾ ആസൂത്രണമികവും മേന്മയും കൂടിയ അത്ഭുതങ്ങൾ ദുബായ്ക്കോ മലേഷ്യക്കോ സിംഗപ്പൂരിനോ ഒക്കെ ഉണ്ടായിരിക്കാം. അവർക്കു പക്ഷെ നമ്മുടെ പലസമ്പത്തിന്റെയും പൈതൃകമൂല്യം അവകാശപ്പെടാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ നമ്മൾക്ക് നമ്മുടെ പൈതൃകങ്ങളോടോ, പ്രകൃതി സമ്പത്തിനോടോ ഒന്നിനോടും ഒരു അഭിമാനമില്ല. നമ്മൾ ഇന്ന് തൊട്ടു കളിക്കുന്നത്. കഴിഞ്ഞ 50-60 വർഷമായി നമ്മൾക്ക് ആധുനികത തലയ്ക്ക് പിടിച്ചപ്പോൾ നമ്മുടെ \ഒട്ടുമിക്ക ജലാശയങ്ങളും മലിനമായി മാറി(മനുഷ്യ മലവിസർജ്ജ്യം ഉൾപ്പടെ).
പാർവ്വതി - പുത്തനാർ കനാൽ വെൺപാലവട്ടം വേൾഡ് മാർക്കറ്റ് / കെ എസ് ആർ ടി സി യുടെ പിൻഭാഗം കഴിഞ്ഞ് ആക്കുളം - വേളി കായൽ പ്രദേശത്തേക്ക് എത്തുന്നതിന് 200 മീറ്റർ മുൻപു രണ്ട് ഭാഗത്ത് അസ്വാഭാവികമായി വളഞ്ഞു സിഗ്-സാഗ് പോലെ ആയി കാണുന്നു.
പാർവ്വതി പുത്തനാർ അന്ന് ചരക്ക് ഗതാഗതം ആലപ്പുഴ-കൊല്ലം ഭാഗത്ത് നിന്ന് തെക്കുഭാഗത്തേക്ക് കൊണ്ട് വരാൻ വലിയ വളവുകൾ ഇല്ലാതെ നിർമ്മിച്ച ഒരു മനുഷ്യനിർമ്മിത -കനാൽ ആയിരുന്നു എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്.
സാധാരണഗതിയിൽ ജല പാതകളിൽ ഒരു പ്രത്യേക സ്ഥലത്ത് അല്ലെങ്കിൽ സർവ്വേ നമ്പറുകളുടെ ഭാഗത്ത് എത്തുമ്പോൾ ഇത്രയും വലിയ രീതിയിലുളള വളവുകൾ വന്നിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുണ്ടോ?
ലുലുവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മനസ്സിലായപ്പോൾ ഇവർക്ക് കൊടുത്ത അനുമതിയിൽ പുത്തനാറിൽ നിന്ന് 20 മീറ്ററുകൾ മാറ്റിയാണ് പ്രധാന കെട്ടിടങ്ങൾക്ക്അനുമതി കൊടുത്തത് എന്ന് അറിയുന്നു.
ഭാവിയിൽ വരുമെന്ന് നമ്മൾ വിശ്വസിച്ചിരുന്ന കാസർക്കോട്-കോവളം ദേശീയജലപാതയെ കുറിച്ച് യാതൊരു കാഴ്ച്ചപ്പാടും സർക്കാറിനോ, സർക്കാറിന്റെ തന്നെ ഭാഗമായ ഉൾനാടൻ ജലഗതാഗത വകുപ്പിനോ യാതൊരു ധാരണയും ഇല്ലയെന്ന് ഇതിൽ നിന്ന് അനുമാനിക്കാം.
2004-2006 കാലഘട്ടത്തിൽ നമ്മളും എയർപോർട്ടിൽ വിനോദ സഞ്ചാരികൾ ഇറങ്ങുന്നതിന്റേയും അവർ എയർപ്പോർട്ടിൽ നിന്ന് നടന്നു ചാക്ക കടവിൽ നിന്ന് കോവളത്തേക്കോ - പൂവാറോ പോകണമെങ്കിൽ തെക്കോട്ടുളള വള്ളത്തിലും, വർക്കല -കൊല്ലം പോകണം എന്നുള്ളവർ നേരെ പുത്തനാറിന്റെ വടക്കോട്ടുള്ള ഭാഗത്തേക്കുള്ള വള്ളത്തിലും കയറാൻ ഒരു ഒപ്ഷൻ കാണുമെന്ന് പറയുമായിരുന്നു.
ഇതേ പോലെ ഒരു ആശയമായിരുന്നു നമ്മേ വിട്ടു പോയ ഡോ. എ. പി. ജെ. അബ്ദുൾ കലാം സാറും കേരളത്തിന് വിഷൻ 2020 അവതരിപ്പിച്ച വേളയിൽ കേരളത്തിന് പറഞ്ഞു കൊടുത്തത്. അദ്ദേഹം അന്ന് വിഷൻ - 2020 അവതരിപ്പിച്ചപ്പോൾ ആദ്യ പോയിന്റ് തന്നെ ഈ ജലപാതയെക്കുറിച്ചായിരുന്നു പറഞ്ഞത്. നമ്മൾ മറന്നാലും ചരിത്രം മറക്കില്ല അത്.
സാധാരണ ഗതിയിൽ ഒരു മനുഷ്യനിർമ്മിത കനാലുകൾ ചാലുകൾ വളളങ്ങൾ ആയാസരഹിതമായി കടന്നു പോകുന്നതിന് ഉപയോഗപ്രദമാകുന്ന തരത്തിൽ ആകും ഡിസൈൻ ചെയുമെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാലത് ഇവിടെ തെറ്റി. 1960 കാലഘട്ടത്തിലും 1989-90 കാലഘട്ടത്തിലും ഈ ജലപാതയിൽ ഒരു വലിയ വളവ് കാണുന്നുണ്ടായിരുന്നു എന്ന് പറയുന്നു.
ലുലുവിനും, നികഞ്ജം ബിൽഡേഴ്സിനും മുമ്പേ തന്നെ ഈ ഭാഗങ്ങൾ ഇങ്ങനെ വളഞ്ഞാണ് ഇരുന്നത് എന്നാണ് ഭൂപടത്തിൽ നിന്നും മനസ്സിലാകുന്നത്. അതിന്നും മുമ്പുള്ള ഈ പ്രദേശം എങ്ങനെയാണെന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും. അഥവാ അങ്ങനെ ഈ ഭാഗം അസ്വഭാവികത തോന്നിപ്പിക്കുന്ന രീതിയിൽ വളഞ്ഞു എങ്കിൽ അതിനുണ്ടായ സാഹചര്യം എന്തായിരിക്കാം എന്നറിയണമായിരുന്നു?
ജനത്തിന്റെ കനിവ് കൊണ്ട് മുകൾതട്ടിൽ കയറുന്ന രാഷ്ട്രീയക്കാർക്ക് എങ്ങനെ ഇങ്ങനെ പൊതുജനങ്ങളെ ഇങ്ങനെ തുടർച്ചയായി വഞ്ചിക്കുവാൻ സാധിക്കുന്നു? ലുലു പോലെയുള്ള വൻകിട ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയവർ എന്തു കൊണ്ട് കേരളവും, നമ്മുടെ രാജ്യവും അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നപരിസ്ഥിതി വിഷയങ്ങളിൽ ഒട്ടും താല്പര്യം കാട്ടാതെ ഇരിക്കുന്നു. അവർക്ക് ഇവിടെത്തെ സാധാരണ മനുഷ്യരേയും പരിസ്ഥിതി പ്രശ്നങ്ങളും മനസ്സിലാകാത്തത്കൊണ്ടാണോ ഇങ്ങനെയൊക്കെ ഓരോ തെറ്റായ പ്രവൃത്തികൾ ഈ നാട്ടിൽ അടിച്ച് ഏൽപ്പിക്കുന്നു.
എന്ത് കൊണ്ട് പുത്തനാർ ഇവിടെ ഈ ഭാഗത്ത് എത്തിയപ്പോൾ ഇങ്ങനെ വളഞ്ഞു പുളഞ്ഞു?
തിരുവിതാംകൂർ ചരിത്രത്തിലെ ഒരു സുപ്രധാന ചുവടു വെയ്പ്പായിരുന്നിലെ പാർവ്വതി പുത്തനാർ എന്നത്. എന്നിട്ടും എന്തേ നമ്മൾ അത് മറന്നു.
ലുലു മാൾ നിർമ്മാണം നടക്കുന്ന സ്ഥലത്തിന് പിന്നിലുള്ള സർവ്വെ നം: 1890-ൽ പെട്ട പാർവ്വതി പുത്തനാറിൽ ഇറക്കി നിർമ്മിച്ചിരിക്കുന്ന വിവരം സർക്കാർ രേഖയിൽ.
പാർവ്വതി പുത്തനാറിന്റെ പുറമ്പോക്കിലേക്ക് ( സർവ്വെ നം:1890) ഇറക്കി കെട്ടിയിരിക്കുന്ന ലുലുവിന്റെ നിർമ്മാണം. ഇതിനെ കുറിച്ച് വ്യക്തമായി രേഖപ്പെടുത്തി തിരുവനന്തപുരം താലൂക്ക് ഓഫിസലും കടകംപള്ളി വില്ലേജ് ഓഫീസിലും കൊടുത്തിട്ടുണ്ട് എന്ന് മനസിലാക്കുന്നു.
ഉൾനാടൻ ജലഗതാഗത വകുപ്പിന് പാർവ്വതി പുത്തനാറിനെ കുറിച്ച് എന്ത് കാഴ്ചപ്പാടാണ് ഉള്ളത്. ഭാവിയിൽ ഈ സംവിധാനം അൽപ്പം വിപുലപ്പെടുത്തേണ്ട ആവശ്യ വന്നാൽ അന്ന് ഈ ഭാഗങ്ങൾ എങ്ങനെ വികസിപ്പിക്കാൻ കഴിയും എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
തിരുവനന്തപുരം ജില്ലയ്ക്ക് തിരിച്ചു കിട്ടേണ്ട അമൂല്യമായ ഒന്നായിരുന്നു ഈ ദേശിയ ജലപാത.
Trivandrum Indian
15/05/2018 - at 10:03 PMfake news