ആക്കുളം-വേളികായലിന്റെ അവസാനത്തെ പച്ചപ്പിനും പണികൊടുത്തു കൊണ്ട് “ലുലു മാൾ”!!

തിരുവനന്തപുരം ലുലു മാൾ അല്ല ഇവിടെ പ്രശ്നം, അവർ അതിനായി തിരഞ്ഞെടുത്ത ഭൂമിയാണ് ഇവിടത്തെ പ്രശ്നം.

ലുലു ഈ നാട്ടിൽ വരരുത് എന്നല്ല പറയുന്നത്. എന്നാൽ ഇപ്പോൾ നിങ്ങൾ ആക്കുളത്ത് നടത്തുന്ന പ്രവർത്തികൾ മൂലം തിരുവനന്തപുരത്തിന് നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന ദേശിയ ജലപാതയും, അതുമായി ബന്ധപ്പെട്ട വികസനങ്ങളെയുമാണ്.

ലുലു പോലുള്ള പ്രസ്ഥാനങ്ങൾ നമ്മുടെ നാട്ടിൽ വരണം, ജനങ്ങൾ എന്നും നെഞ്ചിലേറ്റുന്ന ഒന്നായി തന്നെ ഇത് നിലനിൽക്കുകയും വേണം. എന്നാൽ,  അത് നമ്മുടെ പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും നാടിന്റെ സ്വാഭാവികതയ്ക്കും വലിയ കോട്ടങ്ങൾ തട്ടാത്ത വിധത്തിലായിരിക്കണം ആസൂത്രണം ചെയേണ്ടത്. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി നടത്തുന്ന പ്രസ്ഥാനത്തിന് അങ്ങനെ കഴിഞ്ഞില്ലെങ്കിൽ പിന്നെ മറ്റുള്ളവരിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ നമ്മൾക്ക് കഴിയും. സുസ്ഥിരവികസന മാതൃകകൾ കാണിച്ചുകൊടുക്കേണ്ടത് ലുലു പോലുള്ള സ്ഥാപനങ്ങളാണ്.

പണമുള്ള ആർക്കും എന്തു തോന്നിവാസവും കാട്ടിക്കൂട്ടുന്ന ഒരു നാടാണ് ഇന്ന് നമ്മുടെ നഗരം. സത്യം വിളിച്ചുപറയുന്നവരെ പുച്ഛിച്ചു  ഇകഴ്ത്തുന്നവരുടേയിടം.

ഈ പ്രദേശത്തു നേരത്തെ തന്നെ മറ്റു പ്രസ്ഥാനങ്ങൾ ചെയ്തു കൂട്ടിയ തെറ്റുകൾ കണ്ടു മനസിലാക്കി കൊണ്ടായിരുന്നു ലുലു ഈ പദ്ധതിയുമായി മുന്നോട്ടു പോകേണ്ടിയിരുന്നത്. ഈ നാടിനോട് കുറച്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പ്രകൃതിയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാൻ ലുലുവിന്റെ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ..

പാർവതി പുത്തനാറിനും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡിന്റെ ടിപ്പറുകൾ പോകുന്ന വഴിയുടെയും ഇടയിലും ഉള്ള അവസാന പച്ചത്തുരുത്ത്. Photo: EPPRC

ഒരു വട്ടം ഈ ചിത്രം നോക്കൂ, ഇങ്ങനെയാണോ നമ്മൾ സുസ്ഥിരവികസനം യാഥാർത്ഥ്യമാക്കാൻ പോകുന്നത്?  ഈ നാടിനു ഒരു ദീർഘകാല-കാഴ്ചപ്പാടുണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള തെറ്റായ പ്രവണതകൾക്ക് ഒരിക്കലും നമ്മുടെ ഭരണസംവിധാനങ്ങൾ ചുക്കാൻ പിടിക്കില്ലായിരുന്നു. Photo: EPRC
പാർവതി പുത്തനാർ അതിർത്തി ഡിമാർക്കെറ്റ്(പുറമ്പോക്കു റീഫിസ് ചെയ്ത വേളയിൽ) ചെയ്തപ്പോൾ കണ്ടത് ലുലുവിന്റെ താൽകാലിക ലേബർ ക്യാമ്പ് -കം- സ്റ്റോർ റൂം ഇരിക്കുന്നത് സർവ്വേ നം:1890-ൽ Photo:EPRC
പാർവതി പുത്തനാർ ആക്കുളം കായലിലേക്ക് പതിക്കുന്നതിനു മുമ്പ് കാണപ്പെടുന്ന രണ്ടു വളവുകളിൽ ഒന്ന് കാണുന്നയിടം. ഭാവിയിൽ വടക്കു ഭാഗത്തു നിന്ന് വലിയ ചരക്കുകൾ കൊണ്ടുവരുന്ന ബാർജുകൾക്കു ഈ രണ്ടു വളവുകൾ ഒരു പ്രശ്നമാകാൻ സാധ്യതയില്ലേ എന്ന ചോദ്യത്തിന് ഉൾനാടൻ ഗതാഗത വകുപ്പിന് ഒരു പ്രത്യേക ഉത്തരമില്ല. Photo: EPRC

Video: EPRC


One thought on “ആക്കുളം-വേളികായലിന്റെ അവസാനത്തെ പച്ചപ്പിനും പണികൊടുത്തു കൊണ്ട് “ലുലു മാൾ”!!”

  • തിരുവനന്തപുരം സ്നേഹി

    02/06/2018 - at 9:12 PM

    നിന്റെ മാമൻ വന്ന് തൊഴിൽ അവസരം നൽകുമോ? പട്ടിണി മാറ്റുമോ നിന്റെ പ്രകൃതി സ്നേഹം കൊണ്ട്, വല്ല പാമ്പും കടിക്കാത്തത് നന്നായി…

    Reply

Leave a Reply

Your email address will not be published. Required fields are marked *

*
*