വരണ്ട ഡാമുകള്‍ നിറയ്ക്കണമെന്ന് ആവശ്യം; ജലസേചന വകുപ്പ് എഞ്ചിനീയറെ കര്‍ഷകര്‍ തടഞ്ഞു വച്ചു-Mathrubhumi News

പാലക്കാട്: മഴക്കാലത്തും വരണ്ടു കിടക്കുന്ന ഡാമുകള്‍ നിറയ്ക്കാനായി ജലസേചന വകുപ്പ് എഞ്ചിനീയറെ കര്‍ഷകര്‍ തടഞ്ഞു വച്ചു. മീങ്കര, ചുള്ളിയാര്‍ ജലസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ചിറ്റൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ മണിക്കൂറുകളോളം തടഞ്ഞുവച്ചത്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരുമസമായി ഇടവിട്ട് മഴ ലഭിക്കുന്നുണ്ടെങ്കിലും അതിര്‍ത്തി മേഖലയായ കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, മടവന്നൂര്‍ എന്നിവിടങ്ങൡ കാര്യമായ മഴ ഇനിയും ലഭിച്ചിട്ടില്ല. അതിനാല്‍ ഇവിടത്തുകാര്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന മീങ്കര, ചുള്ളിയാര്‍ ഡാമുകളും നിറഞ്ഞില്ല. പറമ്പിക്കുളം ഡാമില്‍ നിന്നുള്ള ജലമുപയോഗിച്ച് മീങ്കര ഡാം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ എഞ്ചിനീയറെ തടഞ്ഞു വച്ചത്. news courtesy: Mathrubhumi News


Leave a Reply

Your email address will not be published. Required fields are marked *

*
*