സിപിഎം പിന്തുണയോടെ പെരിങ്ങമ്മലയിലെ മാലിന്യത്തിൽ നിന്ന് വൈദ്യുതി യൂണിറ്റ് മുന്നോട്ട്

പശ്ചിമഘട്ടത്തെ മറന്നു കൊണ്ട് കേരളത്തിലെ സി പി എം എന്ന മുഖ്യഭരണകക്ഷി

പെരിങ്ങമ്മലയിലെ ജൈവവൈവിധ്യ പ്രദേശത്തെ നിര്‍ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റിനെ പിന്തുണച്ച് സിപിഎം. പരിസ്ഥിതി സംരക്ഷണത്തിനായി മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ പരിസ്ഥിതി പഠനം ആവശ്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ജൈവ സംപുഷ്ടമായ കൃഷിതോട്ടത്തിന്റെ മധ്യത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്ന പ്ലാന്റിന് ചുറ്റും ജൈവ പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്. 40 ഹെക്റ്ററുള്ള ജില്ലാ കൃഷി തോട്ടത്തിന്റെ മധ്യത്തിലായി ഏഴാം ബ്ലോക്കിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനായി സര്‍ക്കാര്‍ കാണുന്ന സ്ഥലം.

http://http://www.mathrubhumi.com/tv/ReadMore/46442/peringamala

 


Leave a Reply

Your email address will not be published. Required fields are marked *

*
*