മാൾ ഓഫ് ട്രാവൻകൂറും കൊടുത്തു എട്ടിന്റെ പണി പാർവതി പുത്തനാറിന്!!
സർക്കാർ കോടികൾ ചിലവാക്കി ഈ കണ്ട കുട്ടികളേയും പാവങ്ങളെയുമൊക്കെ ഇറക്കി ചില ഹൈക്ലാസ് മനുഷ്യരുടെ വിശുദ്ധ മലവും വിശുദ്ധ മൂത്രവും ഒക്കെ വീഴ്ത്തി പുണ്യമാക്കുന്ന തോടും ആറുമൊക്കെ നമ്മുടെ അഭിമാനമാണ്.
ഇവിടത്തെ കുട്ടി ഭാവിയിൽ പഠിക്കുന്നത് പുഴകളും തോടുകളും പ്രധാനമായി ഉത്ഭവിക്കുന്നത് വീടുകളിലേയും, പ്ലാറ്റുകളിലേയും മാളുകളിലേയും IT പാർക്കുകളിലേയും ബിസിനസ്സ് സ്ഥാപനങ്ങളിലെ മനോഹരമായ ‘Toilet’-കളിൽ നിന്നും STP – കളിൽ നിന്നും ആണെന്ന്.
എന്നോട് തർക്കിക്കണ്ട, തർക്കിച്ചാൽ നിങ്ങൾ തോറ്റു പോകുകയേ ഉള്ളു.
ലുലു മാൾ വന്നില്ല, ടോറസ് City Mall വന്നില്ല. അവരൊക്കെ കൊണ്ടുവരാൻ പോകുന്നത് എന്തായിരിക്കും ഇവിടെ. ഹൊ തിരുവനന്തപുരം കലകലക്കും.
Malabar കൊണ്ട് വന്ന സാമാനത്തിന്റെ പേര് മറന്നല്ലോ. അയ്യോ, മോശമായല്ലോ.
പുതിയ മാളാണ്. കേരളത്തിലെ (അതോ ഇന്ത്യയിലേയോ) ആദ്യത്തെ പച്ച മാളാണ് (ഗ്രീൻ മാൾ എന്നാ ഉദ്ദേശിച്ചത്). കണ്ടു ഞാൻ, ഒരിക്കൽ അല്ല പലവട്ടം ,ആവോളം……
അവിടെ ഇപ്പം അനന്തപുരി ആശുപത്രിക്കാനും മലബാറിന്റെ Mall of Travancore – ത്തമില്ലാണ് മൽസരം. എന്തിനെന്ന് അല്ലേ.
ഒന്ന് കണ്ടോളി…..
നമ്മൾ ഇത് വരെ കണ്ടതൊക്കെ എന്ത്, ഇതല്ലെ ആധുനികൻ ………
നവീനൻ, രാജ്യാന്തരൻ, കാർപ്പറേറ്റ് (കോ വേണ്ടാ എന്ന് വെച്ച്).
വീഡിയോ അവസാനം ഭാഗം കുറച്ച് നോക്കണം. സൂക്ഷിച്ച് നിന്നില്ലെങ്കിൽ ജീവിതം ചിലപ്പോൾ പുത്തനാറിന്റെ ആഴങ്ങളിൽ ആകും എന്നാ ഇപ്പോൾ സംശയം. ഒരാൾ വണ്ടി നമ്പർ കുറിച്ച് എടുക്കുന്നുണ്ടായിരുന്നു.
ഏറ്റവും ആധുനികം എന്ന് പറഞ്ഞ ഈ സ്ഥാപനവും പോലും മനോഹരമായ നിലയിൽ നമ്മുടെ ഭരണ പ്രതിപക്ഷ സംവിധാനങ്ങളെ സ്വാധീനിച്ച് കൊണ്ട് ഈ വൃത്തിക്കേട് നടപ്പിലാക്കി എടുത്തു.
നമ്മുടെ നാട്ടിൽ നല്ലത് ചെയ്യാൻ പ്രാപ്തിയുള്ള അനേകം ആൾക്കാർ ഉണ്ടായിട്ടും ഈ സ്ഥാപനങ്ങൾ വീണ്ടും വീണ്ടും ഈ സമൂഹത്തെ പറ്റിക്കുകയല്ലേ. ഞാൻ ഇത്തരം വാർത്ത യിടുന്നത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുത്. എന്റെ ഉദ്ദേശം, ഇവർക്ക് എങ്ങനെ ഇതൊക്കെ ചെയ്യാൻ ഇവിടെ സാധിക്കുന്നു. ഇവർ ഇങ്ങനെ ആയാൽ പിന്നെ എങ്ങനെ മറ്റുള്ളവരെ മാറ്റാൻ ഭരണ സംവിധാനങ്ങൾക്ക് കഴിയും. ഈ സ്ഥാപനത്തിന് ഇതിനൊക്കെ ഒത്താശ ചെയുന്നവർ അനേകമാണ് ഇവിടെ.
Who have the guts to Say No Malls and Hospitals on the edges of our Water-bodies. Please Citizens begging everyone to open your eyes and watch deeply what is happening below your nose.
Leave a Reply