ആ”കുള”വും കലക്കി മീൻ പിടിച്ചു ഡി.ടി.പി.സി അഥവാ ഡിസ്ട്രക്റ്റീവ്(Destructive) ടൂറിസം പ്രൊമോഷൻ കൗൺസിൽ!!
തിരുവനന്തപുരം നഗരത്തിന്റെ എല്ലാ സൗന്ദര്യവും മുറ്റി നിന്ന ആക്കുളം കായലിനെ സർവനാശത്തിന്റെ തുടക്കം ഡി. ടി. പി. സിയിലൂടെയായിരുന്നു
ആക്കുളം കായലിനെ കുറച്ചു നാളുകളായി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആണ് മനസിലായത് ഈ കായലിന്റെ മരണം ഏകദേശം അടുത്ത് കഴിഞ്ഞു എന്ന്. തലസ്ഥാന ജില്ലാ ആയിരുന്നിട്ടു കൂടി ഇത്രത്തോളം കായൽ കൈയേറ്റങ്ങൾ ഇവിടെ നടന്നു എന്ന വിവരം പുറത്തു വരാതെ ഒളിപ്പിച്ചു വെയ്ക്കാൻ ഉദ്യോഗസ്ഥന്മാർക്കും, രാഷ്ട്രീയക്കാർക്കും നാളിതു വരെ സാധിച്ചു എന്നതിൽ വലിയ അതിശയമില്ല. കാരണം ഇത് കേരളം ആണ്, പ്രത്യേകിച്ച് തിരുവനന്തപുരം.
ഡിടിപിസിയുടെ തന്നെ ബോട്ട് ഹൗസിരിക്കുന്ന ഭാഗത്തു നിന്ന് നോക്കിയാൽ തന്നെ കായൽ പഴയതിലും എത്രമാത്രം വെട്ടി ചുരുക്കിയെടുത്തിട്ടുണ്ടെന്ന് മനസിലാക്കാൻ ഏതൊരു കൊച്ചുകുഞ്ഞിനും കഴിയും. ഡിടിപിസിയുടെ മുന്നിൽ നടന്ന ഈ കായൽ കൊലപാതകത്തിന് കൂട്ടുപങ്കാളിയാതിന് ശാപമെന്നോ പാപമെന്നോ പറയാവുന്ന വിധം അവരുടെ(പൊതുജനങ്ങളുടെ) ബോട്ടുകൾ തന്നെ മണലിലും ആഫ്രിക്കൻ പായലിലും പുതഞ്ഞു മാറ്റാൻ കഴിയാതെ തുരുമ്പു എടുത്തും, വൈലടിച്ചും നശിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം തട്ടകം നശിക്കുന്നത് നോക്കി നിന്ന ഒരു കോമാളിസ്ഥാപനമെന്ന കുപ്രസിദ്ധി ഇവർക്ക് പ്രത്യേകം ചാർത്തി കൊടുക്കേണ്ട ഒന്ന് തന്നെയാണ് എന്ന് നമ്മളോട് പറഞ്ഞു തനതു അവിടത്തെ സ്ഥലവാസികൾ തന്നെ ആയിരുന്നു.
ആക്കുളം കായൽ ഇന്ന് നഗരത്തില്ലേ സർവ പ്രദേശങ്ങളിലെയും(പ്രത്യേകം ശ്രദ്ധിക്കുക നഗരത്തിലെ സർവ സർക്കാർ/ സ്വകാര്യ ആശുപത്രികളിലെ വസ്തുക്കൾ ഉൾപ്പടെ) മാലിന്യം പേറാൻ വിധിക്കപെട്ട ഒരു പ്രദേശമായി മാറിയത് നേരിട്ട് കണ്ടുകൊണ്ടിരുന്ന ഡിടിപിസി-യെന്ന വെള്ളാനയെ പിരിച്ചുവിടേണ്ട ഒന്നായിരുന്നു. അവരുടെ ഇവിടത്തെ നിലനിൽപ്പിന് ആധാരമായ ഈ കായൽ നന്നാക്കുന്നതിലും വലിയ താൽപര്യം തീർത്തും അനാവശ്യമായി കെട്ടിടങ്ങൾ മോടികൂട്ടുന്നതിലും, ജോലിക്കാരെ തിരുകി കയറ്റുന്നതിലുമായി പോയി. ഇതിനു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ ചിൽഡ്രൻസ് പാർക്കിൽ നടത്തികൊണ്ടിക്കുന്ന നിർമാണ പ്രവൃത്തികൾ. പാർക്കിനു മുന്നിൽ ചെയ്തതിലൂടെയുണ്ടായിരുന്ന കുറച്ചുമരങ്ങളെയും, ആ പാർക്കിന്റെ അകകാഴ്‌ച തന്നെ മറച്ചു .
നാഷണൽ ഗെയിംസ് പൊളിച്ചപ്പോൾ സ്പോർട്സ് കൗൺസിലിന് സ്ഥലമില്ലാതിരുന്നത് കൊണ്ട് മഴയും വെയിലും കൊള്ളാതെ സൂക്ഷിക്കാൻ ഒരിടമെന്ന നിലയിൽ ഇവിടെ ഏൽപ്പിച്ചിരുന്ന സംസ്കരിച്ച ആസാം മുളങ്കാലുകൾ പൂർണമായും ഇവിടെ നിന്നും കടത്തിയിരിക്കുന്നു. പുറമെ നിന്ന് ആ പാർക്കിനുള്ളിലേക്കു നോക്കുമ്പോൾ കാണാൻ കഴിയുമായിരുന്ന മനോഹരമായ കാഴ്ചകൾ പൂർണമായും മറച്ചു.
ആക്കുളം ടൂറിസം വികസനത്തിന് വേണ്ടി സർക്കാർ അനുവദിച്ച 4,93,00,000 രൂപ (രൂപ നാല് കോടി തൊണ്ണൂറ്റി മൂന്നു ലക്ഷം കോടി)യിൽ ഇനി എത്ര മിച്ചം ഉണ്ടെന്നു ഡിടിപിസി പൊതുജനങ്ങൾക്ക് മുന്നിൽ പറയണം. ഇത്രയും പണം ഉണ്ടായിരുന്നിട്ടും, ഈ കായലിന്റെ സംരക്ഷണത്തിനായി യാതൊന്നും ചെലവാക്കാതെ തീർത്തും അനാവശ്യമായ കാര്യങ്ങൾക്കു വേണ്ടി മാത്രമാണ് ഡി.ടി.പി.സി ഈ പൊതുപണം ചിലവഴിച്ചത്. എന്തിനാണ് കായൽ നശിപ്പിക്കുന്നതിന് കാവലായി ഇങ്ങനെയൊരു സ്ഥാപനം?
ഓരോ 10 വർഷം കഴിയുംതോറും നമ്മൾ കണ്ട പല നല്ല കാഴ്ചകളും നമ്മുക്ക് എന്നേക്കുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മുതിർന്നവർ കണ്ട പലതും നമ്മൾക്ക് കാണാൻ കഴിഞ്ഞില്ല, നല്ല നമ്മുടെ പിൻതലമുറക്കാർക്കും ആക്കുളവും, വേളിയും അങ്ങനെ പലതും ഒരു ചരിത്രമായി മാറുമായിരിക്കും, അല്ലെങ്കിൽ കേവലം ഒരു മാലിന്യകുളമായിട്ടോ മറ്റോ.
അത് സംരക്ഷിക്കാനും വികസിപ്പിക്കാനും വിപുലപ്പെടുത്താനും ആയി അനേകം ജീവനക്കാരും സർക്കാർ വകുപ്പുകളും ഉണ്ടായിട്ടു കൂടി ഇതാണ് ഗതി. എന്നിരുന്നാലും തിരുവനന്തപുരം ജില്ലയുടെ ഏറ്റവും തന്ത്രപരമായ സ്ഥലത്തു നിൽക്കുന്ന ആക്കുളം പോലുള്ള ഒരു സ്വാഭാവിക കായൽ വ്യവസ്ഥയെ രക്ഷപെടുത്താൻ കഴിയാത്ത പിന്നെന്തിനു വലിയ വാചക കസർത്തു നടത്തി ഫോൺ മെമ്മറിയും കണ്ണിന്റെ പവറും നശിപ്പിക്കണം. നമ്മളെ കുറിച്ച് എന്ത് എന്ത് മേന്മയാണ് ഭാവിതലമുറ പറയുവാൻ പോകുന്നത്. ഇങ്ങനെ പറയുന്ന എല്ലാപേരും കേരളത്തിന്റെ പുരോഗതിക്കു എതിരാണെന്നും പിൻതിരിപ്പരായിരിക്കും എന്നുള്ള കാഴ്ചപ്പാടാണ് ആദ്യമാറേണ്ടതു. കേരളത്തിന്റെ നിലനിൽപ്പ് നമ്മളെക്കാൾ ഈ ലോകത്തിന്റെയും കൂടി ആവശ്യമായി കാണാനുള്ള ഒരു തുറന്ന മനസ് നമ്മൾക്ക് ഉണ്ടാകട്ടെ.
ഉള്ള പ്രകൃതി സമ്പത്തിനെ രക്ഷിക്കാനുള്ള ആർജവം കൂടിയില്ലാത്ത ഒരു തലമുറയായി പോയി നമ്മുടേത്.
keralamyowncountry@gmail.com
info@eprcindia.com
Leave a Reply