പെരിങ്ങമ്മലയെയും പശ്ചിമഘട്ടത്തെയും ഒറ്റിയ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ തേടി നാട്ടുകാർ!
സംസ്ഥാനത്തിന്റ പുതിയ ESA റിപ്പോർട്ടിൽ തിരുവനന്തപുരം അടക്കമുള്ള 4ജില്ലകളിലെ വനം ഉൾപ്പെടെ പ്രദേശങ്ങൾ അടങ്ങുന്ന 31പഞ്ചായത്തുക്കളുടെ ESA catogory എടുത്തു കളയുവാനാണ് കമ്മിറ്റി നിർദേശം. ?. കേന്ദ്ര അനുമതിക്ക് വേണ്ടി അയച്ചു എന്നാണ് റിപ്പോർട്ട്.
പെരിങ്ങമ്മലയിലെ അഗ്രിഫാമിൽ വരുന്ന മാലിന്യത്തിൽ നിന്നും ഊർജം/വൈദ്യുതി (Waste to Energy) പദ്ധതിയാണെല്ലോ ഇപ്പോൾ ചർച്ചാവിഷയം. ഇതിന്റെ നിയമ സാധ്യതകളെക്കുറിച്ചും, പരിസ്ഥിതി പഠനം അനിവാര്യമോ എന്നതും പഠിക്കാൻ ശ്രമിച്ചു.
എന്റെ ചെറിയ അറിവിന്റെ വെളിച്ചത്തിൽ മനസിലായത് നിങ്ങളുടെ അഭിപ്രായമറിയാൻ ഇവിടെ പങ്കുവെയ്ക്കുന്നു.
Solid Waste Management Rules, 2016
(EPA പോലുള്ള മറ്റു നിയമങ്ങൾ ഇതിൽ ഇപ്പോൾ പറയുന്നില്ല )
?മാലിന്യത്തിൽ നിന്നും ഊർജ്ജ പ്രക്രിയകൾക്കുള്ള സ്പെഷ്യൽ മാനദണ്ഡങ്ങൾ
- പ്രതിദിനം 5 ടണ്ണിൽ കൂടുതൽ സംസ്കരണ ശേഷിയുള്ള പ്ലാന്റ് ആണെങ്കിൽ ഫോം -1 ൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഒരു അപേക്ഷ സമർപ്പിക്കണം
- പ്രതിദിനം 200 ടൺ ആണ് പെരിങ്ങമ്മല പ്ലാന്റിന്റെ ശേഷി.
? എന്താണ് ഫോം 1?
- ഫോം 1ൽ വളരെ വ്യക്തമായി “Proof of Environmental Clearence” ചോദിക്കുന്നുണ്ട്.
പരിസ്ഥിതിപഠന റിപ്പോർട്ട് ആണ് അറ്റാച്ച് ചെയ്യേണ്ടത്.
? സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കടമകൾ എന്തൊക്കെ?
- മാലിന്യ സംസ്കരണത്തിനു തിരഞ്ഞെടുത്ത സൈറ്റുകൾക്കുഷെഡ്യൂള് me, ഷെഡ്യൂള് II അനുസരിച്ച് പ്രസ്താവിച്ചിട്ടുള്ള വ്യവസ്ഥകൾക്കുള്ള “പരിസ്ഥിതി മാനദണ്ഡങ്ങൾ” പഠിക്കുക.
? എന്താണ് ഷെഡ്യൂൾ 1 മാനദണ്ഡങ്ങൾ?
- നദിയിൽ നിന്ന് 100 മീറ്റർ അകലെ, ഒരു കുളത്തിൽ നിന്ന് 200 മീറ്റർ, പൊതു പാർക്കുകൾ, ജലവിതരണ കിണറുകൾ, ദേശീയ പാത ജനവാസ സ്ഥലങ്ങളിൽ നിന്നും 200 മീറ്റർ വരെ അകലെ പ്ലാന്റ് സ്ഥാപിക്കാം.
? പ്ലാന്റ് സൈറ്റ് അനുവദീയമല്ലാത്ത സ്ഥലങ്ങളേവ?
- തണ്ണീർത്തടങ്ങൾ
- നിർണ്ണായകമായ ആവാസകേന്ദ്രങ്ങൾ
- ഓടുചുട്ടപടുക്കയിലെ കാട്ടുജാതിക ചതുപ്പ് പോലെ
- എക്കോ-ദുർബലപ്രദേശങ്ങൾ.
?പെരിങ്ങമ്മല പഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശമാണ് എന്നുള്ള വാദം അവസാനിപ്പിക്കാൻ സർക്കാരിന്റെ തന്നെ പുതിയ നീക്കം വന്നു കഴിഞ്ഞു.
സംസ്ഥാനത്തിന്റ പുതിയ ESA റിപ്പോർട്ടിൽ തിരുവനന്തപുരം അടക്കമുള്ള 4ജില്ലകളിലെ വനം ഉൾപ്പെടെ പ്രദേശങ്ങൾ അടങ്ങുന്ന 31പഞ്ചായത്തുക്കളുടെ ESA catogory എടുത്തു കളയുവാനാണ് കമ്മിറ്റി നിർദേശം. ?. കേന്ദ്ര അനുമതിക്ക് വേണ്ടി അയച്ചു എന്നാണ് റിപ്പോർട്ട്.
ഈ റിപ്പോർട്ട് കൂടി അപ്പ്രൂവ് ആയാൽ പെരിങ്ങമ്മലയിലെ അഗ്രിഫാം പരിസ്ഥിതി ലോല പ്രദേശം അല്ലാതാവും. ചിറ്റാർ നദിയിൽ നിന്നും 100മീറ്റർ അകലം, കൃഷിഭൂമി, സർക്കാരിന്റെ സ്ഥലം, മാലിന്യ നിർമ്മാർജ്ജനത്തിന്റ ആവശ്യകത എന്നിവയെ പറ്റി പറഞ്ഞു കൊണ്ട് ഈ പ്ലാന്റ് വ്യവസായികൾക്ക് നൽകാം.
ഇത്രയും ആസൂത്രിതമായി(Well Planned) ആയി കാര്യങ്ങൾ ചെയ്യണമെങ്കിൽ ഇതിന്റെ പുറകിലെ കൈകൾ ചെറുതല്ല.
പരിസ്ഥിതിക്കു വേണ്ടി വാദിക്കുന്നവർക്കു നിയമപരമായി രേഖകകൾ ഉണ്ടാക്കി തടുക്കാൻ നിങ്ങൾ ശ്രമിക്കുമ്പോ, ആദിവാസിജനതയുടെ മാത്രമല്ല അതിനോട് ചേർന്ന പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ-സാമൂഹിക ജീവിതങ്ങളിൽ വരുന്ന വിപരീതമായ സ്വാധീനം ചെറുക്കാൻ ഒറ്റകെട്ടായി ഒന്നിച്ചുനിൽക്കാൻ പെരിങ്ങമലയിലെ ജനങ്ങൾ തയ്യാറെടുക്കട്ടെ.അവർക്കു ഐക്യദാർഢ്യം. ✊✊✊
കടലാസുകളിൽ കെട്ടി അപ്പ്രൂവൽ വാങ്ങിക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ ഈ നാടിനെ അറിയുന്നവർക്ക് അറിയാം എന്താണ് പെരിങ്ങമ്മല എന്ന്. ഐക്യദാർഢ്യം ✊
പെരിങ്ങമ്മലയെ ഒഴിവാക്കി മറ്റു സ്ഥലങ്ങൾ കണ്ടെത്തി വ്യവസായികൾക്ക് നൽകുക. ഒന്നുകൂടി പറയുന്നു.
മാലിന്യസംസ്കരണം നാടിനാവശ്യം (കത്തിച്ചു വൈദ്യുതി ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല )
by Adarsh Prathap
State’s report on ESA categorisation draws flak: http://www.thehindu.com/todays-paper/tp-national/tp-kerala/states-report-on-esa-categorisation-draws-flak/article24244314.ece
Kerala submits revised recommendations on Kasturirangan Report: https://www.downtoearth.org.in/news/forests/kerala-submits-revised-recommendations-on-kasturirangan-report-60961
Kerala submits revised ESA demarcation in Western Ghats: https://www.deccanherald.com/national/report-western-ghatskerala-676945.html
മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ ആദിവാസികള്‍: http://www.mathrubhumi.com/tv/ReadMore/46471/waste-management1
പെരിങ്ങമലയിലെ ജൈവവൈവിധ്യ പ്രദേശത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിനെ പിന്തുണച്ച് സിപിഎം: http://www.mathrubhumi.com/tv/ReadMore1/46442/peringamala/
പെരിങ്ങമലയെ നമുക്കെന്നും വേണം, ഇന്നത്തെപ്പോലെ: https://www.vssyamlal.com/peringamala/
ഇവിടെ മാലിന്യപ്ലാന്റ് വേണ്ട ; സമരവിളക്ക് തെളിച്ച് പെരിങ്ങമ്മല: http://greenreporter.in/main/details/108
https://www.facebook.com/live.skylarkpictures/videos/1791704697544486/
https://www.facebook.com/adarsh.prathap/videos/1890985940963505/?t=0
https://www.facebook.com/adarsh.prathap/videos/1888751347853631/
Leave a Reply