ആക്കുളം- വേളി കായലിനെ കൊന്നവരെ തേടി?
17/04/2018 വേളി കായലിന്റെ ഭാഗത്തുള്ള മീനുകൾ ചത്ത് പൊങ്ങിയപ്പോൾ. Photo: Rahul, Mananthala
ഈ കായൽ സമ്പൂർണമായി നശിക്കാൻ ഇടയായ കാര്യ-കാരണങ്ങൾ മനസിലാക്കാൻ ജനകീയാഭിപ്രായം തേടുന്നു
ഇന്ത്യ മഹാരാജ്യത്തിന്റെ തെക്കൻ മുനമ്പിൽ നിന്ന് നോക്കിയാൽ രാജ്യത്തിൻറെ തന്നെ ആദ്യത്തെ കായൽ സംവിധാനം ആക്കുളം-വേളി കായലാണ്(ഇതിനിടയിൽ കായലിനു സമാനമായി തേങ്ങാപട്ടണവും പൂവാറുമൊക്കെയുണ്ടെങ്കിലും അതൊക്കെ നദിമുഖങ്ങളായേ കാണാൻ നിവൃത്തി യുള്ളൂ). വളരെ സവിശേഷതകൾ ഉണ്ടായിരുന്ന ഈ കായൽ മനുഷ്യന്റെ കൊള്ളരുതായ്മകൾ താങ്ങാൻ കഴിയാതെ മരണത്തെ എന്നേ പുൽകി കഴിഞ്ഞിരിക്കുന്നു.
എന്നിരുന്നാലും കായലിന്റെ ഈ അവസ്ഥയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇവിടത്തെ ജനതയിൽ നിന്നും അറിയുവാൻ ഒരു ശ്രമം നടത്തുകയാണ്.
- ഈ കായൽ തിരുവനന്തപുരം നഗരത്തിനു എത്രത്തോളം പ്രാധാന്യം ഉള്ളതായിരുന്നു?
- ആർക്കു വേണ്ടിയാണ് ഈ കായലിനെ കൊന്നത്?
- ഈ കൊലപാതകത്തിന്റെ ആസൂത്രകർ ആരൊക്കെ ആയിരുന്നു?
- അവർ എങ്ങനെ ആക്കുളം-വേളി കായലിന്റെ കൊലപാതകം നടപ്പിലാക്കി?
- ആക്കുളം-വേളി കായലിന്റെ കൊലപാതകത്തിന്റെ മുഖ്യഗുണഭോക്താക്കൾ ആരൊക്കെ?
- ആക്കുളം-വേളി കായൽ നശിപ്പിച്ചതിലൂടെ നമ്മുടെ നഗരത്തിനു എന്ത് നേട്ടമുണ്ടായി?
- നമുക്കിടയിൽ എത്രപേർ ഈ കായലിന്റെ നാശത്തിൽ ദുഃഖിക്കുണ്ടാകും?
- ഭാവിയിലെ വികസനത്തിനായി ഈ കായലുണ്ടായിരുന്ന പ്രദേശങ്ങൾ പൂർണമായി നികത്തിയെടുത്തു കൂടെ?
ആക്കുളം കായലും അതുമായി ബന്ധപെട്ടു കിടക്കുന്ന പാർവതി-പുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും തെറ്റിയാർ തോടിന്റെയും മരുതൂർ തോടിന്റെയും ഉള്ളൂർ തോടിന്റെയും, കണ്ണമ്മൂല തോടിന്റെയും ഇന്നത്തെ ദുരവസ്ഥയെ കുറിച്ചും, അവയെ എങ്ങനെ പുനഃജീവിപ്പിക്കാൻ കഴിമെന്നതിനെ കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളോട് നേരിട്ട് അറിയിക്കാവുന്നതാണ്..
ഫോൺ/വാട്സാപ്പ്: +91 9847878502
ഇമെയിൽ: info@eprcindia.org, keralamyowncountry@gmail.com
Srikanth
20/05/2018 - at 4:15 PMAkkulam kayal kayettam ozhipikan akumo