ആധുനിക മലയാളികളെ മലവെള്ളം കുടിപ്പിക്കും ഭസ്മാസുരൻ കമ്പനികൾ!

തണ്ണീർ സ്രോതസുകൾ നശിപ്പിച്ച മലയാളികൾക്ക് ഭൂമിമാതാവിന്റെ ശാപം പോലെ കുപ്പിവെള്ള കുത്തകകൾ

ഉണ്ടായിരുന്ന കിണറിലും, കുളത്തിലും, തോട്ടിലും, പുഴയിലും, മറ്റ് ശുദ്ധജലസ്രോതസുകളിലും മനുഷ്യമലം കലർത്തിയ മലയാളികളെ ആ വെള്ളം കുടിപ്പിച്ചു ശീലിപ്പിക്കാനുള്ള കർമപദ്ധതികളുമായി സ്വകാര്യ കുപ്പിവെള്ള കമ്പനികൾ. നാം മലയാളികൾക്ക് ഇതിലൊന്നും വലിയ സങ്കോചമൊന്നും ഇലാതായിരിക്കുന്നു. എല്ലാം വികസനത്തിന്റെ ഭാഗമല്ലേ. ഒരു കാര്യത്തിൽ കേരളം സംസ്ഥാനം രക്ഷപെട്ടു, ശുദ്ധജലമെന്നു കരുതി വാങ്ങികുടിക്കുന്ന കുപ്പിവെള്ളത്തിൽ ആരുടെ “മലം” കലർന്ന വെള്ളം കുടിക്കേണ്ടി വന്നാലും വേണ്ടില്ല സ്വന്തം നാട് എങ്ങനെയും “വികസിച്ചു”കണ്ടാൽ മതിയെന്ന കാഴ്ചപ്പാടിൽ എത്തിയിട്ടുണ്ട്. ഉണ്ടായിരുന്ന സ്രോതസിലൊക്കെ മലം കലർത്തിവിട്ടപ്പോൾ ഇങ്ങനെ ഒരു ഭാഗ്യം തങ്ങൾക്കും, തന്റെ പിന്തുടർച്ചക്കാർക്കും ഉണ്ടാകും എന്ന് കരുതിയിരുന്നുട്ടുണ്ടാകില്ല.
തൽക്കാലത്തേക്കെങ്കിലും താഴെ പറയുന്ന ഈ ബ്രാൻഡുകൾ വാങ്ങികുടിക്കുമ്പോൾ നമ്മുടെ ഇ-കോളി ചേട്ടനെയും, കോളി-ഫോം അണ്ണനെയും ഓർക്കുന്നത് നന്ന്.
മൂവാറ്റുപുഴയിയിൽ നിന്നുള്ള അശോക.
കോലഞ്ചേരിയിയിൽ നിന്നുള്ള ഗ്രീൻ വാലി.
കോട്ടയം ആനിക്കാടിയിൽ നിന്നുള്ള ബ്ലൂ മിങ്ങ്‌.
കോട്ടയം നെടുങ്ങളപ്പള്ളിയിയിൽ നിന്നുള്ള മൗണ്ടൈൻ മിസ്ററ്.
കോട്ടയം വിലൂന്നിയിയിൽ നിന്നുള്ള ബേസിക്.
തിരുവനന്തപുരം കിൻഫ്രയിലെ മക്‌ഡൊവെൽസ്.
നെയ്യാറ്റിൻകരയിയിൽ നിന്നുള്ള അക്വാ സ്വയർ.
കൊല്ലം പുത്തൂരിയിൽ നിന്നുള്ള ബ്രിസ്റോൾ.
കൊല്ലം കൂട്ടിക്കടയിയിൽ നിന്നുള്ള ഡിപ്ലോമാറ്റ് 1.
ആലുവ മരപ്പള്ളിയിൽ നിന്നുള്ള ഗോൾഡൻ വാലി നെസ്റ്റ്.
അന്യന്റെ മലം കുടിക്കേണ്ടിവന്നപ്പോഴും കുടിപ്പിച്ചപ്പോഴും നമ്മൾ വികസനത്തിന് വേണ്ടിയിതൊക്കെ മനസാ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.

“ഇതൊക്കെ അറിഞ്ഞു അഭിമാനം ഇരച്ചു കയറുന്നു എൻ ശോഷിച്ച ഞരമ്പുകളിൽ, അല്ല പിന്നെ….”


One thought on “ആധുനിക മലയാളികളെ മലവെള്ളം കുടിപ്പിക്കും ഭസ്മാസുരൻ കമ്പനികൾ!”

  • Prem Navas

    10/07/2018 - at 12:47 AM

    അപ്പോൾ ഈ പറയുന്നവെള്ളക്കമ്പനികൾ ഒന്നും റിവേഴ്‌സ് ഓസ്മോസിസ് ട്രീറ്റ്‌ അതായത് വെള്ളം ഫിൽറ്റർ ചെയ്യുന്നില്ലേ ? സീറോ ബാക്ടീരിയ ആക്കുന്നില്ലേ ? സീറോ ബാക്ടീരിയ ആക്കാൻ അഞ്ചുതരം ഫിൽട്രേസഷൻ നടത്താറുണ്ട്..
    ബാക്റ്റീരിയക്ക്ഒപ്പം മിനെറൽസും നഷ്ടപെടാറുണ്ട് അതുകൊണ്ടാണ് ഇപ്പോൾ മിനറൽ വാട്ടർ എന്ന്‌ പാക്കിങ്ങിൽ എഴുതാത്തത് വെള്ളത്തിന്റെ എല്ലാ നന്മകളും നഷ്ടപ്പെട്ട വെറും കുടിവെള്ളം പൈസ കൊടുത്തു വാങ്ങി കുടിക്കുന്ന വിഡ്‌ഡികൾ അല്ലേ നമ്മൾ

    Reply

Leave a Reply

Your email address will not be published. Required fields are marked *

*
*