കേശവേന്ദ്ര കുമാര്‍ IAS ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തിവെച്ചവരല്ലെ ഈ വയനാട് ദുരന്തത്തിന്റെ യഥാര്‍ത്ഥ പ്രതികള്‍!
2015 ജൂണ്‍ മാസം അന്നത്തെ ജില്ല കളക്ടര്‍ ഉത്തരവിട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നുണ്ടായ അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ആ ഉത്തരവ് പ്രാബല്യത്തില്‍ ആക്കാതെ ഒളിപ്പിച്ച ഭരണാധികാരികളെ മുഴുവന്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം.
അടുത്ത 48 മണിക്കൂർ കഴിയുമ്പോൾ ഇന്ന്അ കണ്ടതും അനുഭവിച്ചതുമായ സര്‍വപ്രകൃതി ദുരന്തങ്ങളേയും അതുമൂലമുണ്ടായ പ്രതിസന്ധികളേയുമൊക്കെ നമ്മള്‍ മറക്കും. എത്രയോ വര്‍ഷങ്ങളായി പ്രകൃതി നമുക്ക് ഓരോ ഓരോ മുന്നറിയിപ്പുകള്‍ പലതരത്തില്‍ തന്നു കഴിഞ്ഞിരിക്കുന്നു. എനിട്ടും നമ്മള്‍ പഠിച്ചോ.
നമ്മൾ ജനങ്ങള്‍ ഇത്രയേ അര്‍ഹിക്കുന്നൂളളൂ എന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും ഇന്ന് ദുരന്തബാധിത പ്രദേശത്തു നടത്തിയ സന്ദര്‍ശനനാടകത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചു തന്നു. വയനാട്ടിലേയും ഇടുക്കിയിലേയും എന്തിന് കേരളത്തിലെ സർവ്വ ഭൂമിയേയും താറുമാറുമാറാക്കുന്ന വിധത്തില്‍ നിയമങ്ങൾ അണിയറയിൽ തയ്യാറാക്കി വെച്ചു കൊണ്ടാണ് ജനങ്ങളെ സാന്ത്വനിപ്പിക്കാന്‍ വേണ്ടിയും, സ്ഥിതി വിവരങ്ങള്‍ നേരിട്ട് അവലോകനം ചെയ്തു എല്ലാത്തിനും ഒരു ക്ലിപ്തത വരുത്തുവാന്‍ വേണ്ടി ഹെലികോപ്ടറില്‍ പറന്നിറങ്ങിയത്.
ശരിക്കും ആത്മാര്‍ഥതയും, ആര്‍ജ്ജവവും രാജ്യത്തോട് സ്നേഹവും കൂറും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഉടനടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമുണ്ട് വയനാടിനു വേണ്ടി. 2015 കാലഘട്ടത്തില്‍ അന്നത്തെ കളക്ടറായിരുന്ന ശ്രീ. കേശവേന്ദ്ര കുമാർ IAS സ്ഥാനമൊഴിയുന്ന ദിവസം അവസാന മണിക്കൂറിൽ ഒപ്പിട്ട് വെച്ച് പോയ ആ ചരിത്രപ്രാധാന്യമുള്ള സർക്കാർ ഉത്തരവ് പൊടിത്തട്ടിയെടുത്ത് നടപ്പിലാക്കാൻ ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിക്ക് ആകുമോ?
ശ്രീ . കേശവേന്ദ്ര 30 ജൂൺ 2016-ൽ വയനാട് കളക്ടർ സ്ഥാനം ഒഴിയുന്ന ദിവസം ഉത്തരവാക്കി വെച്ച ആ ഉത്തരവ് നടപ്പിലാക്കുനാതില്‍ പിണറായി വിജയൻ സാർ വിജയിക്കുന്ന ദിവസം, അങ്ങയെ മലയാളികള്‍ സ്വന്തം നേതാവായി വിശ്വസിച്ചു തുടങ്ങും. വരും തലമുറ അങ്ങേയും വാഴ്ത്തും. സ്നേഹിക്കും. ഇത് തീര്‍ച്ചയാണ്.. ഉറപ്പുമാണ്.
Leave a Reply