കേരളത്തെ പ്രതിപക്ഷം പറ്റിക്കുകയാണ്??
കോഴിക്കോട് ലുലു മാൾ പദ്ധതിക്ക് വേണ്ടി സർക്കാർ പുറമ്പോക്ക് എഴുതികൊടുക്കാൻ മന്ത്രിസഭാ തീരുമാനം… പ്രതിപക്ഷം മിണ്ടാവ്രതത്തിൽ…
Lazy Irresponsible Kerala Opposition Party…
- കള്ളപ്രതിപക്ഷം കോലങ്ങൾക്ക് കോഴിക്കോട് ലുലുവിന് പുറമ്പോക്ക് എഴുതികൊടുത്തത് ഒന്നും പ്രശ്നമേയല്ല…. യൂസഫലിയുടെ തോളിൽ ചാരി തൂങ്ങി നിൽക്കുന്ന 38 (ഇതിൽ രണ്ട് പേരെ മാറ്റി നിർത്തുന്നു P.T. തോമസിന്റെ ഭാര്യയെന്ന നിലയിൽ ശ്രീമതി ഉമയെയും T.P. ചന്ദ്രശേഖരന്റെ ഭാര്യയെന്ന നിലയിൽ ശ്രീമതി K.K. രമയെയും ഒഴിവാക്കുന്നു, ഇവർ രണ്ട് പേരിൽ മാത്രമേ അംശത്തിൽ അംശമെങ്കിലും ഇനി കേരളത്തിന് പ്രതീക്ഷയുള്ളു) MLA-മാർക്ക് എന്ത് കേരളം, എന്ത് രാജ്യസ്നേഹം. നാണമില്ലേ ശ്രീ. വി. ഡി. സതീശാ…. നിങ്ങളുടെ മുന്നിൽ വന്നു അല്ലേ ഈ ഞാൻ യുസുഫ് അലിയുടെ തിരുവനന്തപുരം മാളിന്റെ നിയമലംഘനം തിരുവനന്തപുരം കളക്ടറും സംഘവും രേഖപ്പെടുത്തിയതടക്കമുള്ള തെളിവുകൾ നൽകിയത്. നിങ്ങൾക്ക് ഉളുപ്പുണ്ടോ വെള്ള ഖദറുമിട്ട് ജനസേവകനെന്നും പ്രതിപക്ഷ നേതാവെന്നും പറഞ്ഞു നടക്കാൻ.. നിങ്ങൾക്ക് മാത്രമല്ല മറ്റ് പലർക്കും ഈ രേഖകൾ നേരിട്ട് നൽകി, ഇമെയിലുകൾ അയച്ചു, അത്യാവശ്യം WHATSAPP-ഉം ചെയ്തു…
നിങ്ങൾ നിയമം പഠിച്ച LLM കാരനല്ലേ!!!??.. മാത്രമോ നിങ്ങൾ ഇന്ത്യൻ ദേശീയതയുടെ അഭിമാന പ്രസ്ഥാനമായിരുന്ന കോൺഗ്രസിന്റെ കേരള മുഖമല്ലേ… എന്നിട്ടും എന്തിനീ കപടത!!!???….
നിങ്ങൾ ശരിക്കും പിണറായി വിജയന്റെ ഒടുക്കത്തെ ആരാധകനും, MA യൂസഫലിപ്പോലുള്ളവരുടെ വിനീതവിധേയനായ ദാസനും ആണ്…. യാതൊരു അധികാരവും സമ്പത്തും സാഹചര്യവുമില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് കേരളത്തിലെ 50-ൽ പരം വകുപ്പുകളിൽ നടക്കുന്ന കള്ള തിരിമറികളും അഴിമതികളും കണ്ടുപിടിക്കാനും പറ്റുന്നത് പോലെയൊക്കെ അവ എത്തിക്കേണ്ട ഫോറങ്ങളിൽ എത്തിക്കാനും കഴിയുന്നുണ്ട്…. പറ്റാവുന്നതിന്റെ പരമാവധി നിങ്ങളെ പോലുള്ളവരിൽ ഞങ്ങസിൽ ഇവയൊക്കെ എത്തിക്കാറുമുണ്ട്… അതിന് കാരണം ഒന്നേയുള്ളു..
ചെയ്യുന്ന പണിയോടുള്ള വിശ്വാസം… വെറും വിശ്വാസമില്ല അചഞ്ചലമായ വിശ്വാസം…
നിങ്ങൾ എന്ത് തേങ്ങാ പ്രതിപക്ഷ പണിയാണ് ഈ നാട്ടിൽ എടുക്കുന്നത്??
ഈ കഴിഞ്ഞ റി മാസത്തിനിടയിൽ കേരള സർക്കാർ എത്ര എത്ര അട്ടിമറി സ്വഭാവമുള്ള കടലാസ് നീക്കങ്ങളും ഉത്തരവുകളും രഹസ്യമായിട്ടും പരസ്യമായിട്ട്. ഇറക്കിയെന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല
.. വ്യക്തവും ശുദ്ധവുമായ അന്തർധാര നിങ്ങളും മുഖ്യ മന്ത്രികൂടിയായ ചക്രവർത്തിയുമായിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താങ്കൾക്ക് ഒപ്പം വലിയ ഒരു കൂട്ടം അനുയായികൾ എല്ലായിപ്പോഴും നിങ്ങൾക്ക് ഒപ്പമുണ്ടല്ലോ?? എന്നിട്ട് നിങ്ങൾക്കോ പാർട്ടിക്കോ വ്യക്തമായ ലക്ഷ്യങ്ങൾ വെച്ചു പ്രവർത്തിക്കുന്ന അന്വേഷണ സംവിധാനമുണ്ടോ, ഫോളോ അപ്പ് സിസ്റ്റമുണ്ടോ, സഹായിക്കാൻ മനസുള്ള പ്രവർത്തകരുണ്ടോ? ഇപ്പോഴും പറയുന്നു ചക്കയുണ്ട്???
കന്റോൻമെന്റ് ഹൗസിന് വിളിപ്പാട് അകലെയുള്ള ഞങ്ങളെ പോലുള്ളവർക്ക് നിങ്ങളെ കൊണ്ട് ഒരു ഉപകാരവുമില്ലാതെ പോകുമ്പോൾ, കേരളത്തിന്റെ മറ്റ് മൂലകളിൽ കിടക്കുന്നവരുടെ ഗതി എന്താകും?
കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ കോഴിക്കോട് ആവിക്കൽ മാലിന്യ പ്ലാന്റ് വിഷയത്തിൽ ടിവിയിൽ വന്ന് വലിയ വാക്ദ്വാരിണികൾ മുഴക്കുന്നത് കണ്ടിരുന്നു… അത് വെറുമൊരു പ്രഹസനമായിരുന്നു…. നിങ്ങളെ ആരെയും ഞങ്ങൾ തിരുവനന്തപുരം പാലോട് മാലിന്യ പ്ലാന്റിന്റെ വിഷയം ഉണ്ടായപ്പോൾ കണ്ടില്ല… പേരിന് ശ്രീ ബി.എം.ഷഫീറും കുറച്ച് ലീഗിലെ പ്രവർത്തകരും ഉണ്ടായിരുന്നു….. നിങ്ങൾ അവിടെ ഒരിടത്തുമില്ലായിരുന്നു.. ഒന്നല്ല രണ്ട് സമരങ്ങളായിരുന്നു അവ… ആവിക്കൽ മാലിന്യ പ്ലാന്റിൽ നിങ്ങൾ നടത്തിയ പത്രസമ്മേളനം എല്ലാം വെറും പ്രഹസനമായിരുന്നു എന്നതിന് തെളിവാണ് കോഴിക്കോട് വളയനാട് വില്ലേജിൽപ്പെട്ടതും നഗരസഭയുടെ അധീനതയിലും പെട്ടതുമായ തോട് പുറമ്പോക്കും വഴിപ്പുറമ്പൊക്കും പത്മശ്രീ ഡോക്ടർ എം എ യൂസഫലിക്ക് ( കൃത്യമായി പറഞ്ഞാൽ ഡയറക്ടർ, M/s. ലുലു കൺവെൻഷൻ സെന്റർ കാലിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് തീറെഴുതി കൊടുക്കുവാൻ 29 ജൂൺ 2022-ന് ശ്രീ പിണറായി വിജയൻ എന്ന കേരള ചക്രവർത്തി തന്റെ ദാസ്യപ്പണി ചെയ്യുന്ന മന്ത്രി കോമാളികളെ ഇരുത്തിക്കൊണ്ട് കൊണ്ടൊരു മന്ത്രിസഭാ തീരുമാനം പുറത്തിറക്കിയതും അതിന്റെ ചുവട് പിടിച്ചുകൊണ്ട് 02.07.2022-ൽ റവന്യൂ വകുപ്പ് ഡോക്ടർ ജയതിലക്. ഐ.എ.എസ് എന്ന അഡിഷണൽ ചീഫ് സെക്രട്ടറിയെ കൊണ്ട് മറ്റൊരു ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വിവാദ ഉത്തരവും കൂടി ഇറക്കിയത്. പ്രതിപക്ഷ നേതാവ് നിങ്ങൾ ഒരു മണ്ടനാണോ, അതോ നാട്ടിലെ മികച്ച പൊട്ടൻ ആകാൻ വേണ്ടി പിഎച്ച്ഡി-ക്ക് പഠിക്കുകയാണോ അതോ ശ്രമിക്കുകയാണോ?? സർവ്വശ്രീ ചക്രവർത്തി ശ്രീ പിണറായി വിജയൻ മുൻകൈ എടുത്തിറക്കിയ ഈ മന്ത്രിസഭ തീരുമാനം എങ്ങനെയാണ് രഹസ്യാത്മക സ്വഭാവം പുലർത്തുന്ന ഒന്നായി മാറിയത്. ഈ ഓർഡറുമായി ബന്ധപ്പെട്ട ജൂൺ 28 മുതൽ ജൂലൈ മൂന്നാം തീയതി വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽ എന്തൊക്കെ വിവാദങ്ങളാണ്. ഈ ദിവസങ്ങളിൽ കേരളത്തിലെ വാർത്ത എന്നത് പിസി ജോർജ്-ഉഷ ജോർജ്- ഇഡി – ഹൈക്കോടതി ജാമ്യം – സ്വപ്ന – സരിത – സജി ചെറിയാൻ രാജി തുടങ്ങിയവയിൽ എല്ലാം മുങ്ങി കിടക്കുകയായിരുന്നു… ഈ കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭാ സമ്മേളനം നടക്കുമ്പോൾ പോലും നിങ്ങൾ ഈ വിഷയത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ പത്രങ്ങൾ ഒന്നും വരുത്തുന്നില്ലേ!!! ദൃശ്യമാധ്യമങ്ങളും ഇന്റർനെറ്റ് കണക്ഷനും ഒന്നുമില്ലേ?? കാരണം, ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനിടയിൽ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, മറുനാടൻ മലയാളി, i2i- ഓൺലൈൻ മീഡിയ പൊലുള്ളവയിലെല്ലാം കേരള സർക്കാർ, എന്നുവച്ചാൽ മന്ത്രിസഭ കേരളത്തിന്റെ അഭിമാനസ്തംഭമായ പത്മശ്രീ ഡോക്ടർ എം എ യൂസഫലിക്ക് (അല്ല യൂസഫലിയുടെ സ്ഥാപനമായ ലുലു ഗ്രൂപ്പിന്) രാജ്യത്തെ നിയമങ്ങളെ വളച്ചൊടിച്ച് കൊണ്ടും, സംസ്ഥാന നിയമ വകുപ്പ്, ധനകാര്യ വകുപ്പ്, ലാൻഡ് റവന്യൂ കമ്മീഷണർ- കേരളം തുടങ്ങിയവ(യു/രു)ടെയും എതിർപ്പുകൾ രേഖപ്പെടുത്തിയ കുറിപ്പുകൾ അവഗണിച്ചു കൊണ്ടും സർക്കാർ പുറമ്പോക്ക് ഭൂമി പകരത്തിനു പകരം സംവിധാനം (exact like old BARTER SYSTEM) ഉപയോഗിച്ച് വിട്ടൊഴിഞ്ഞ് രജിസ്റ്റർ ചെയ്തുകൊടുക്കാൻ തീരുമാനിച്ച വാർത്തകൾ വന്നിരുന്നത് താങ്കളെപ്പോലൊരാൾ അറിഞ്ഞില്ല എന്ന് പറയുന്നത് തികച്ചും അവിശ്വസനീയമാണ്. താങ്കളുടെ വാട്സപ്പിലും ഒപ്പം താങ്കളുടെ മിക്ക പ്രൈവറ്റ് സെക്രട്ടറിമാരുടെ whatsapp-കളിലുമെല്ലാം ഈ വിവരങ്ങൾ അടങ്ങിയ വാർത്തകളും ഉപോൽപകമായ രേഖകളും കൃത്യമായ മുറയ്ക്ക് അയക്കുന്നുണ്ടായിരുന്നു. ഇതൊന്നും തുറന്നു നോക്കാനുള്ള സംവിധാനം ഒന്നും താങ്കളുടെ ഓഫീസിൽ നിലവിൽ ഇല്ലേ ശ്രീ സതീശൻ സർ.
Lazy Irresponsible Kerala Opposition Party…
താങ്കളുടെ കുഴപ്പം എന്തെന്നാൽ താങ്കൾക്ക് എല്ലാം അറിയാം എന്നുള്ള ഒരു ഭാവമാണ്. ആ ഭാവമാണ് എന്നെപ്പോലുള്ളവർക്ക് ഇതിനോടകം കണ്സൺ കഴിഞ്ഞത്. കഴിഞ്ഞ മന്ത്രിസഭാ കാലഘട്ടത്തിൽ പോലും ഞങ്ങൾ താങ്കൾക്ക് നേരിട്ട് എം.എൽ.എ ഹോസ്റ്റലിൽ കൊണ്ട് വന്ന് നൽകിയ കത്തും അനുബന്ധ രേഖകൾ മുക്കി. അതൊക്കെ ആർക്കു വേണ്ടിയായിരുന്നു.. ശ്രീ. ശിവശങ്കർ IAS- ഉൾപ്പെട്ട ടെക്നോപാർക്കിലെ കേരളം ഞെട്ടുന്ന വിധത്തിലുള്ള തെളിവുകൾ അടങ്ങിയ രേഖകൾ താങ്കൾ ഇന്നോർക്കുണ്ടോ??
ഞങ്ങളെ പൊലുള്ളവർ നാടിന് വേണ്ടി നേരിട്ട് കളത്തിലിറങ്ങി സ്വന്തം ജീവിതവും ആരോഗ്യവും മാനസികാനിലയും ഹോമിച്ചുണ്ടാക്കിയ അറിവുകളും, തെളിവുകളുമാണ്, നിങ്ങളെ പൊലുള്ളവരും, ശശി തരൂരും, ഒട്ടു മിക്ക ഭരണപ്രതിപക്ഷ പ്രതിനിധികളും ഉദ്യോഗസ്ഥ കോമരങ്ങളും മാധ്യമസിങ്കങ്ങളും മറ്റും കൂടി നിരകരിച്ചു നാടിനെ ഇത്രമേൽ അലംകോലമാക്കിയത്…
ഇന്ന് പിണറായി വിജയനും, എം. എം. മണിയും പൊലുള്ളവർ ഈ നാട്ടിൽ അരാജകത്വം കൊണ്ട് വന്നുവെങ്കിൽ അത് നിങ്ങളുടെ കൂടി കഴിവ് കൊണ്ടാണ്(കഴിവ് കേടു എന്ന് പറയാൻ ഒരിക്കലും കഴിയുന്നില്ല, കാരണം നിങ്ങൾ അതി ബുദ്ധിമാനാണ്, കൗശലക്കാരനാണ്).
2016-ന് ശേഷം ഒരു രാഷ്ട്രീയ പിൻബലവുമില്ലാതെ പറ്റാവുന്ന തരത്തിൽ രാഷ്ട്രീയം പ്രവർത്തനം നടത്തിയ ഒരുവൻ തന്നെയാണ് ഈയുള്ളവനും… നാട്ടിൽ ഞാൻ ഒരുവൻ അല്ല നിങ്ങളെ പോലുള്ളവർ നാടിന് വെണ്ടിയൊന്നും ചെയ്യില്ല എന്ന് വിശ്വസിക്കുന്നവർ
.. പലരും നിങ്ങളിലൊക്കെയുള്ള വിശ്വാസം എന്നെ തൂത്ജറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇന്ന് പ്രതിപക്ഷത്തിന്റെ പണിയെടുക്കുന്നത് സാധാരണയിൽ പെട്ട സാധാ സാധുമനുഷ്യരാണ്…. ഒരു ജീവിതമേയുള്ളു എന്ന തിരിച്ചറിവിലും നിങ്ങളെ പോലുള്ളവരെ പൊലുള്ളവരിൽ ഒരു വിശ്വാസവും അർപ്പിക്കാതെ ഇറങ്ങി പ്രവർത്തിക്കുന്ന ഒരു സമൂഹവും അവിടെ കുറെ മനുഷ്യ രൂപത്തിനോട് സാമ്യമുള്ള ജീവികളുമുണ്ട്… ഇനിയുള്ള വിവരമുള്ള തലമുറകൾ ഈ നാട്ടിൽ നിൽക്കില്ല… അവർ ഈ നാടിന് ഇനി എത്ര സൗന്ദര്യമുണ്ടെന്ന് പറഞ്ഞാലും, പൈതൃകവും സംസ്കാരവുമുണ്ടെന്ന് പറഞ്ഞാലും ശരി അവർക്ക് അവസരം കിട്ടിയാൽ ഈ നാട് വിടും..
Lazy Irresponsible Kerala Opposition Party…
45ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ ഈ നാട്ടിൽ ചേക്കേറിയപ്പോൾ ഇവിടെ നിന്നും അന്യ രാജ്യങ്ങളിൽ ചേക്കേറിയ മധ്യവയസ്ക്കരും അവരുടെ തലമുറയും എത്ര കാണും എന്ന് പ്രതിപക്ഷ നേതാവിന് പറഞ്ഞു തരുവാൻ കഴിയുമോ?? വന്നു കയറിയ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് സമമോ അതിൽ കൂടുതലോ ആകും താമസിയാതെ. അതിന്റെ എല്ലാ മെന്മയും നിങ്ങളുപ്പെട്ട നാട്ടിലെ പ്രതിപക്ഷ കോപ്രായങ്ങൾക്ക് തന്നെയാണ്.
ഒരു നാട്ടിൽ ഭരണം ഏറ്റവും മികച്ചതും സുതാര്യവും ജനങ്ങൾക്ക് മെച്ചവും സമാധാനപൂർവും ആകുന്നതു എപ്പോഴാണ്??
ആ നാട്ടിൽ ഏറ്റവും മികച്ച, സ്ഥലകാലബോധമുള്ള, സാഹചര്യങ്ങൾ കുറിച്ചും, അവിടത്തെ നിവർത്തിയും, നിവർത്തികേടിനെ കുറിച്ചും അവഗാഹമുള്ളതുമായ ഒരു പ്രതിപക്ഷം ഉണ്ടാകുമ്പോഴാണോ? കേരളത്തെ സംബന്ധിച്ച് പിണറായി വിജയനെ എങ്ങനെ കുറ്റം പറയാൻ കഴിയും.. നിങ്ങൾ പ്രതിപക്ഷം കളിക്കുന്നത് വളരെ പരിക്കില്ലാത്ത വിഷയങ്ങളിൽ മാത്രമാണ്…. നിങ്ങൾക്ക് തകർക്കമുണ്ടെങ്കിൽ ഞങ്ങേ പോലുള്ളവർക്ക് അതില്ല..
ഈ കഴിഞ്ഞ ആറ് വർഷത്തിടയ്ക്ക് ശ്രീ. പിണറായി വിജയന്റെ ആശ്രിതവത്സൻമാരായിരുന്നു UDF-ലെ മിക്ക നേതാക്കന്മാർ എന്ന് തെളിയിക്കുന്ന അനേകം വിഷയങ്ങൾ ഞങ്ങൾ തരാം… നിങ്ങളാണ് അറിഞ്ഞു കൊണ്ട് ശ്രീ. വിജയന് വേണ്ടി രണ്ടാം ഭരണത്തിന് ചരട് വലിച്ചത്….
Lazy Irresponsible Kerala Opposition Party…
കഷ്ടം…… ഒരു പക്ഷെ ഈയൊരു പോക്ക് ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഞങ്ങളെപ്പോലുള്ളവർ അധിക കാലം ഈ ഭൂമിയിൽ കാണില്ല എന്ന് തിരിച്ചറിവിൽ മേൽപ്പറഞ്ഞത് അത്രയും രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷേ പലരുടെയും പ്രാർത്ഥന പോലെ നമ്മളൊക്കെ ഇല്ലാതായാലും(ഇല്ലാതാക്കിയാൽ) ഇതൊരു രേഖയായി ഇവിടെ കിടക്കട്ടെ…. നിങ്ങളെപ്പോലുള്ളവർ ഗിമ്മിക്ക് നാടകങ്ങളുടെ പുറകിൽ പോകുമ്പോൾ തുലാസിൽ ആവുന്നത് ഞങ്ങളെപ്പോലുള്ള ജീവനും മറ്റുമാണ്. തൽക്കാലം നിർത്തുന്നു.
Lazy Irresponsible Kerala Opposition Party…
#kozhikode #UDF #UDFforKerala #VDSatheesan #RameshChennithala #KSudhakaran #ksukerala #CpimKeralaStateCommitteeOffice #cpipathanamthitta #communistpartyofindia #calicut #Thiruvananthapuram
Leave a Reply