കേരളത്തിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രികരിച്ചുള്ള തട്ടിപ്പുകളിൽ നാം ജനങ്ങളുടെ പങ്കെന്ത്??
ശ്രീ. പിണറായി വിജയൻ മുഖ്യമന്ത്രിയായതിൽ പിഎംഎംഎ കേരളത്തിൽ ഒരു വില്ലേജ് ഓഫീസുകളിലും ജമബന്ധി അഥവാ വാർഷിക വില്ലേജ് കണക്കെടുപ്പ് നടത്തിയിട്ടില്ല. ഇതിനാൽ തന്നെ റവന്യു ഓഫീസുകളിൽ എന്ത് തോന്നിവാസം നടന്നാലും അതൊന്നും വലിയ വാർത്തയല്ല!!
നിങ്ങൾ തിരുവനന്തപുരം വാസിയാണോ ഒരു മിനിറ്റ് ഇവിടേയ്ക്ക് ശ്രദ്ധ നൽകുക.
തിരുവനന്തപുരം താലൂക്കിൽ വിഴിഞ്ഞം തദ്ദേശവാസികൾ പുറപ്പെടുവിയ്ക്കുന്ന അഴിമതി മുന്നറിയിപ്പ് വാർത്താ വിളംബരം!!
വിഴിഞ്ഞം വില്ലേജ് ഓഫീസിൽ 6,30,000-യോളം രൂപ തിരിമറി നടത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് B K രതീഷിനെ പിടികൂടി. കെട്ടിട നികുതിയിനത്തിൽ 57 പേരിൽ നിന്നായി വാങ്ങിയ തുകയാണ് ഇദ്ദേഹം സ്വന്തം അക്കൗണ്ടിലാക്കിയത്., (ഒരിക്കലും ഒരു ഉദ്യോഗസ്ഥന് ഒറ്റയ്ക്ക് ഈ വൃത്തികേട് നടത്തുവാൻ കഴിയില്ല, പ്രത്യേകിച്ച് SVO എന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ അറിയാതെ)
തിരുവനന്തപുരം എന്നല്ല കേരളത്തിലെ ഏതു വില്ലേജ് ഓഫീസിൽ നിന്നും നിലവിൽ ഏതു ഉദ്യോഗസ്ഥനും ഏതു രീതിയിൽ വേണമെങ്കിലും റെക്കോർഡുകൾ നശിപ്പിക്കാം, തിരുത്താം, അവിടെ വിവിധ ആവശ്യങ്ങൾക്കായി തുറന്നിട്ടുള്ള അക്കൗണ്ടുകളിൽ നിന്നും യഥേഷ്ടം കാക്കാം, കൈയിട്ടുവാരാം.. കാരണം കേരളത്തിലെ ഒരു വില്ലേജുകളിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർഷിക കണക്കെടുപ്പ് എന്ന നിർബന്ധമായും നടപ്പിലാക്കേണ്ട ഒരു നടപടി നടപ്പില്ലാക്കുന്നില്ല. ഇത് നടത്തുവാൻ മുഖ്യചുമതലയുള്ള കളക്ടർമാർ ഈ പ്രവർത്തി എന്താണ് എന്ന് പോലും ഇന്ർന്ക്കു ഓർക്കുന്നുണ്ടോ ആവോ…
ഓരോ ജില്ലയിലും മറ്റേതെങ്കിലും നാട്ടിൽ നിന്നും മൂന്ന് വർഷത്തേക്കെന്ന രീതിയിൽ വരുന്നാ ജില്ലാ കളക്ടർമാർ അരിഷ്ടിച്ചു 2 വർഷം തികയ്ക്കും മുൻപ് തന്നെ സ്ഥലം മാറി പോകും എന്ന് ഇവിടത്തെ തഹസീൽദാർക്ക് നല്ല രീതിയിൽ ധാരണയുണ്ട്. കൂടാതെ ഇങ്ങനെ അൽപ്പക്കാലത്തേയ്ക്ക് വരുന്ന മേലുദ്യോഗസ്ഥരെ എങ്ങനെ കീശയിൽ ഒതുക്കി നിർത്താം എന്ന് ഇവർക്ക് കീഴിലെ വില്ലേജ് ഓഫീസർമാർക്കും നല്ലത് പോലെ അറിയാം.(വില്ലേജ് ഓഫീസർ മൂത്തല്ലേ തഹസീൽദാറും മറ്റുമാകുന്നത്)
സാധാരണ നിലയിൽ ഒരു വില്ലേജിലെ വാർഷിക കണക്കെടുപ്പ് എന്ന പ്രക്രിയ നടത്താൻ ഒന്നും ജില്ലാ കളക്ടർ നേരിട്ട് പോകും എന്ന് നമ്മൾ കരുതേണ്ട ആവശ്യമില്ല.. കളക്ടർ അത് ഒരു പക്ഷെ RDO മുഖേന ഡെപ്യൂട്ടി കളക്ടർ(LR) വഴിയോ അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർ നിർദേശനുസരണം താലൂക്ക് ഓഫീസറോ ആയിരിക്കും ഈ വാർഷിക കണക്കെടുപ്പ് നടത്തുന്നത്. ഇവിടെയും അത്യാവശ്യം വെള്ളം കലർത്തലുകൾ തഹസീൽദാർമാർ നടത്തും. അവർ എന്ത് ചെയ്യും അവരിൽ അർപ്പിതമായ ജോലി വീണ്ടും കീഴിലുള്ള ഡെപ്യൂട്ടി തഹസിൽദാറിന്റെയോ അസിസ്റ്റന്റ് തഹസീൽദാറിന്റെയോ തലയിൽ വെയ്ക്കും.. ഇപ്പോൾ വന്നു വന്നു ഈ വാർഷിക കണക്കെടുപ്പ് എന്ന പ്രവർത്തിയെയില്ല എന്നനിലയിലായി സംഗതികൾ.. ആയതിനാൽ നാം ജനങ്ങൾ ഒന്ന് മിനക്കെട്ട് പരിശോധിച്ച് നോക്കു, കേരളത്തിൽ നേരാവണ്ണം റെക്കോർഡുകൾ, കണക്കുകൾ കൃത്യമായിട്ട് സൂക്ഷിക്കുന്ന വില്ലേജ് ഓഫീസുകൾ എത്രയെണ്ണം കാണും.
കൂടാതെ ഏറെ ശ്രമിച്ചിറ്റാണെങ്കിലും കേരളത്തിലെ 14 ജില്ലകളിലെയും ചില താലൂക്ക് ആസ്ഥാനത്തും നിന്നുള്ള 100% വിശ്വസിക്കാവുന്ന ഔദ്യോഗിക രേഖകൾ ഉണ്ട്.. നമ്മുടെ സംസ്ഥാനത്ത് വാർഷികമായിട്ടുള്ള വില്ലേജ് കണക്കെടുപ്പ് നടക്കുന്നില്ല എന്ന്.
ഇപ്പോൾ ഈ വിഴിഞ്ഞത് എന്താണ് സംഭവിച്ചത് എന്ന് കൂടുതൽ ആഴത്തിൽ പഠിക്കാൻ ഒന്നും പോകേണ്ട ആവശ്യമില്ല. എന്നാലും. ഇവിടെയും ഈ അഴിമതി കേസ് മുങ്ങും അല്ലെങ്കിൽ മുക്കും. കാരണം. ഇത് ഒരിടത്ത് അല്ല ആയിരക്കണക്കിന്നുള്ള നമ്മുടെ വില്ലേജ് സംവിധാനത്തിലും, താലൂക്ക് ഓഫീസികളിലും നിരന്തരമായി നടക്കുന്ന സംഗതിയാണ്. ഏതായാളും ഇവിടെ വിഴിഞ്ഞം വില്ലേജ് ഓഫീസിൽ തഹസിൽദാർ തിരുവനന്തപുരം നടത്തിയ പരിശോധനയിൽ ക്യാൻസൽ ചെയ്ത രസീതുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിലവിലെ തിരിമറി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിലും കാതലായ കുട്ടാ കൃത്യങ്ങൾ ആ കാര്യാലയത്തിൽ തന്നെ ഉള്ളപ്പോൾ എങ്ങനെയാണ് നിലവിൽ പിടിച്ച ഉദ്യോഗസ്ഥനെയോ വില്ലേജ് ഓഫീസറെയോ SVO-യെയോ ശിക്ഷിക്കുവാൻ പോകുന്നത്. ആഴത്തിൽ അന്വേഷണം വരുമ്പോൾ ഈ അഴിമതി നിറഞ്ഞ പ്രവർത്തിയിൽ അസിസ്റ്റന്റ് തഹസീൽദാർ പെടും, ഡെപ്യൂട്ടി തഹസിൽദാർ പെടും, തഹസീൽദാർ ഭൂരേഖ പെടും, ഡെപ്യൂട്ടി കളക്ടർ പെടും, RDO പെടും, കളക്ടർ പെടും അങ്ങനെ അവസാനം ചീഫ് സെക്രട്ടറി വരെ ഉത്തരം പറയേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഞാൻ മുകളിൽ എഴുതിയത് നടക്കണം എങ്കിൽ ഇതെല്ലാം ചേർത്ത് വെച്ചു ഒരു തിരക്കഥ ഒരുക്കി ഒരു ശങ്കർ മോഡലോ, ജിത്തു ജോസഫ് സ്റ്റൈലിലോ ഒരു ഡിപ്പാർട്മെന്റിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഉണ്ടാക്കി അത് തീയേറ്ററിൽ പോയി കണ്ടു നിർവൃതി അടഞ്ഞു കൊള്ളണം. നാട്ടിലെ നിലവിലെ സാഹചര്യം അനുസരിച്ചു നമ്മുടെ വില്ലേജ്/റവന്യു ഓഫീസുകൾ, രജിസ്ട്രേഷൻ ഓഫീസുകൾ(SRO കൾ, DRO കൾ തുടങ്ങിയവ), തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അവയുടെ അനുബന്ധ വിഭാഗങ്ങളുടെ കാര്യാലയങ്ങൾ (LSGD), നാട്ടിലെ അന്വേഷണവിഭാഗംഒന്നും തന്നെ മേൽപ്പറഞ്ഞ ക്രമവിരുദ്ധ നടപടികൾ ശരിയാക്കാൻ പോകുന്ന തരത്തിലുള്ള കർമോൽസുകാരായ ജീവനക്കാരാൽ അനുഗ്രഹീതമായ ഔദ്യോഗിക സംവിധാനങ്ങൾ അല്ല. അവിടെ ഇതൊക്കെ ശരിയാക്കാൻ പോന്ന നല്ല കഴിവും സമർപ്പണബുദ്ധിയുമുള്ള നല്ല ഉദ്യോഗസ്ഥരുണ്ട്. പക്ഷെ അവർക്ക് ഇത്രയും സങ്കീർണമായ വിഷയങ്ങളിൽ ഒറ്റയ്ക്ക് ഒന്നും. ചെയ്യുവാൻ കഴിയില്ല. മറ്റൊരു കാരണം നമ്മൾ ഭൂരിഭാഗം ജനങ്ങൾക്കും സർക്കാർ സംവിധാനത്തിലെ പല വിഷയങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും, അഥവാ അൽപ്പം അറിവ് എവിടുന്നെങ്കിലും കിട്ടിയാലുള്ള വീണ്ടുവിചാരമില്ലാത്ത എടുത്തു ചാട്ടവുമാണ്. ഇത്തരം വിഷയങ്ങൾ നേരായ രീതിയിൽ പിന്തുടർന്ന് അഥവാ ട്രാക്ക് ചെയ്തു ഓരോ പ്രശ്നങ്ങളും പരിഹരിച്ചും വെട്ടി തിരുത്തിയും പോകുന്ന അപ്പൂർവം സാമൂഹ്യ പ്രവർത്തകരെ ഈ നാട്ടിലുള്ളു(അതിനും കാരണമുണ്ട്, ഇത്തരം വിഷയങ്ങളുടെ പിന്നാലെ പോകുന്നവർ ചിലവഴിക്കേണ്ടത് അവരുടെ ജീവിതത്തിലെ വിലപ്പെട്ട സമയം, ആരോഗ്യം, മനസ്, സമ്പത്ത്, മാനം തുടങ്ങിയവയാണ്, ഈ നാട്ടിൽ എത്രപ്പേർക്ക് അത്തരത്തിൽ ഓരോന്നിനും ഇറങ്ങിത്തിരിക്കാൻ കഴിയും എന്നത് ഉത്തരം കിട്ടാൻ സാധ്യതയില്ലാത്ത ചോദ്യമാണ്?).
വിഴിഞ്ഞത് ഒറ്റത്തവണ കെട്ടിടനികുതി അടക്കാൻ വരുന്നവരിൽ നിന്നും പണം വാങ്ങി രസീത് നൽകിയ ഉദ്യോഗസ്ഥൻ അതിനുശേഷം ഓൺലൈനായി രസീത് ക്യാൻസൽ ചെയ്ത് പണം സ്വന്തം കീശയിലാക്കുന്നു എന്നതാണ് ഇപ്പോഴത്തെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ഈ വെട്ടിപ്പ് ശൈലി ഇയാൾ ഒരാൾ ഒരുത്തൻ മാത്രം കണ്ടെത്തിയതല്ല എന്നുറപ്പാണ്. (ഇന്ന് ഊരുട്ടമ്പലം പോപ്പുലർ ജംഗ്ഷനിലെ വീട്ടിൽ നിന്നാണ് രതീഷിനെ പിടികൂടിയത്.)
(നേരിട്ട് 6-7 വില്ലേജ് ഓഫീസുകളിലെയും തഹസീൽദാർ ഓഫിസുകളിലെയും കള്ളകളികൾ അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം തയാറാക്കിയിട്ടുള്ളത്)
SCREENSHORTS COURTESY : ഏഷ്യാനെറ്റ് ന്യൂസ്.
Leave a Reply