വിശാലകൊച്ചിക്കിട്ട ഈ പാട്ട് തിരുവനന്തപുരത്തിന്റെ കണ്ണ് തുറപ്പിക്കുമോ!
കാഴ്ച്ചപ്പാടില്ലാതെ കൊണ്ടുവരുന്ന വികസനങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നറിയാൻ ഈ ആൽബം സഹായിക്കും.
കൊച്ചിയുടെ നഗരത്തിന്റെ ഈ ഔദ്യോദിക തീം സോങ്ങ് പോലെയൊരെണ്ണം താമസിയാതെ തിരുവനന്തപുരത്തിനും വേണ്ടിവരും.
നന്ദി അബ്ദുൾഖാദർ കാക്കനാട് , കൊച്ചി എന്ന സോ-കോൾഡ് “മച്ച് ഹൈപ്പ്ഡ് നഗര”ത്തെ ഇത്ര യാഥാർത്ഥ്യ പൂർവ്വം ഈ ആൽബത്തിലൂടെ പുറം ലോകത്ത് എത്തിച്ചതിന്.
കൊച്ചിക്ക് ആശ്വസിക്കാം ഇങ്ങ് തെക്ക് തിരുവനന്തപുരവും നിങ്ങളെ വെല്ലുന്ന രീതിയിൽ കൂടെ പിടിക്കുനുണ്ടെന്ന കാര്യത്തിൽ. വികസനം എന്നാൽ വൈകൃതത്തിന്റെയും, മൂക്കടപ്പിക്കുന്ന നാറ്റത്തിന്റെയും, ഈ നാട്ടിലെ നന്മകൾ തകർത്തെറിയുന്നതിലൂടെയും ആണെന്ന് ചിന്തിക്കുന്ന വലിയൊരു കൂട്ടം ജനത ഈ നാട്ടിലുമുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്തുക്കാർ എന്ന് സ്വന്തം സത്വം വെടിഞ്ഞ് വടക്കുനോക്കികളായോ അന്നു മുതൽ ഇവിടവും മുടിഞ്ഞ് തുടങ്ങി. ആത്മാഭിമാനം നഷ്ടപ്പെട്ടവരുടെ തിരോന്തോരം.
തിരുവതന്തപുരത്തിന്റെ മേന്മകൾ നിലനിർത്തിക്കൊണ്ട് ഉയർത്തി കൊണ്ട് വരുന്നതിനെ കുറിച്ച് തുടർചർച്ചകൾ കൂടുതൽ ഇവിടെ കൂടുതൽ ഉണ്ടാകട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് …… keralamyowncountry@gmail.com
Leave a Reply