അപകടമുനമ്പിൽ വർക്കല : ക്ലിഫ് ഇടിയുന്നതോടെ തകരുന്നത് ടൂറിസം മേഖല

വർക്കലയിൽ വേൾഡ് ക്ലാസ് ടോയ്ലറ്റ് കോംപ്ലക്സിന് വേണ്ടി സ്വഭാവികമായി നിലനിന്ന കുന്നിനെ ഇടിച്ചു മാറ്റാൻ ശ്രമിച്ചു, അതിൻ്റെ ഭാഗമായി വന്ന മണ്ണ് തൊട്ടടുത്തുണ്ടായിരുന്ന മുനിസിപ്പാലിറ്റിയുടേതായ നീർത്തടം നികത്താൻ ഉപയോഗിച്ചു. കൂടെ പിഡബ്ല്യുഡിയുടെ പണിയുടെ ഭാഗമായി വന്ന വേസ്റ്റും കൂടി കൊണ്ട് തട്ടി. വർക്കലയിൽ നടന്നത് ആസൂത്രണമില്ലാത്ത വികസനതന്ത്രങ്ങൾ. ഈ ചെയ്തത് എല്ലാം മുതലാക്കാൻ പോകുന്നത് മറ്റ് ചിലരാണ് എന്ന് വരുംകാലം കാണിച്ചുതരും……. ജൂൺ 8 കഴിഞ്ഞിട്ട് മാസം ഒന്നാകാൻ ഏതാനും ദിവസം വരെ മാത്രം. കളക്ടറും മന്ത്രിയും ടൂറിസം വകുപ്പും മുനിസിപ്പാലിറ്റിയും എല്ലാപ്പേരും നന്നായി രക്ഷപ്പെട്ടിരിക്കുന്നു. ആരുടെയും കുറ്റം കൊണ്ടല്ല വർക്കലയിലെ കുന്നിടിഞ്ഞത് എന്ന ഒരു കള്ള റിപ്പോർട്ടെങ്കിലും പുറത്ത് വരും എന്ന് കരുതി. അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കും, നിയമസഭാ സമ്മേളനത്തിനും ഇന്നത്തെ ഡിജിപിയുടെ കള്ളത്തരത്തിനുമായി……… ഉദ്യോഗസ്ഥർക്ക് പരിക്കില്ലാത്ത വിധം GSI യിൽ നിന്നും റിപ്പോർട്ടുകൾ കൂടി പുറത്ത് വന്നാൽ പിന്നെ വർക്കല വീണ്ടും പഴയപ്പടി……. വർക്കല, ആക്കുളം, മുതലെപ്പൊഴി, അഞ്ചുതെങ്ങ്, തോട്ടപ്പള്ളി, മാരാരി, ചെല്ലാനം, വൈപ്പിൻ, കടമക്കുടി, ചാവക്കാട്, പൊന്നാനി, ചെറുകുന്ന്, ഏഴോം, പയ്യന്നൂർ കണ്ടങ്കാളി, പുതിയ 2019 CRZ നിയമം പ്രാബല്യത്തിൽ വരുന്നതോട് കൂടി നിലവിലെ എല്ലാ സംരക്ഷണ അലമുറകൾക്കും നിലവിളികൾക്കും നിത്യശാന്തി…… RIP കേരള തീരദേശം……. നിയമങ്ങളിലേയും ചട്ടങ്ങളിലേയും വിജ്ഞാപനങ്ങളിലേയും ഭേദഗതികൾ ഒന്നു പോലും ഈ നാടിന് വേണ്ടിയല്ലാതെയാകുന്നു. എന്നാൽ സ്ഥാപിത താൽപര്യങ്ങൾ കൃത്യമായി സംരക്ഷിക്കുന്ന രീതിയിലുമായി……


Leave a Reply

Your email address will not be published. Required fields are marked *

*
*