പ്രകൃതിയും മരവും നമ്മുടെ ബാങ്കാകുന്ന കാലം.

ജനങ്ങൾക്ക് സ്വഭിമാനം വെടിഞ്ഞ് എന്തിനും ഏതിനും സർക്കാർ/സ്വകാര്യ ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും

സർക്കാർ 1 കോടി മരമൊന്നും നടേണ്ട ആവശ്യമില്ല. സ്കൂളിൽ ചേരുന്ന സമയം സർക്കാർ പുറംമ്പോക്കുകളിൽ 10 മരം നടിക്കുക, വർഷാവസാന പരീക്ഷയ്ക്ക് മാർക്കിടുമ്പോൾ പ്രത്യേകം 30 മാർക്ക് ഗ്രേസായി കൊടുക്കുക. 16 വർഷത്തെ അവന്റെ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള ചിലവുകൾ ഈ മരം അവന് നൽകും. ചിലപ്പോൾ അൽപ്പം കൂടി കടന്ന് അവന്റെ കുഞ്ഞിന്റെ പഠനകാലം മുതൽ കല്യാണം വരെ നടത്താൽ ഈ പുറമ്പോക്കിലെ മരങ്ങൾക്കു് ആയീ കൂടയെന്നില്ല. സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന പെൺകുട്ടികൾക്ക് 500/- രൂപ കൊടുക്കുന്ന എത്രേയോ മെച്ചമായിരിക്കും വാർഷികാടിസ്ഥാനത്തിൽ ഇങ്ങനെ കുഞ്ഞുങ്ങൾ വെയ്ക്കുന്ന 20-25 ലക്ഷം മരമെന്നത്. ഈ മരത്തിലൂടെ മാത്രം സർക്കാറിന് ഭാവിയിൽ ചിലവാക്കേണ്ട സാമൂഹ്യക്ഷേമ പെൻഷനുകളിലെ പണം പൂർണമായി ദേശ നിർമ്മാണ പദ്ധതികൾക്ക് ആയി ചെലവഴിക്കാനും, അതിന്റെ നേട്ടത്തിന്റെ പങ്കു കൂടി ജനങ്ങൾക്ക് എത്തിക്കുവാൻ കഴിയും. ആദ്യത്തെ 15 വർഷം വിവിധ സർക്കാർ – സർക്കാറിതര ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രം തന്നെ വലിയ ഒരു പരിവർത്തനം ഈ നാട്ടിൽ നടക്കും.

നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ:

@ മരങ്ങളുടെ നിരന്തരമായ എണ്ണം പെരുക്കൽ പ്രക്രീയ നമ്മുടെ ആവാസ വ്യവസ്ഥിതിയെ ശക്തമാക്കും. അതിലൂടെ വലിയൊരു കാലാവസ്ഥ പുനർനിർമ്മാണ സാധ്യത സമൂഹത്തിന്റെ മുന്നിൽ തെളിഞ്ഞു വരും.

@ സമൂഹം ആരുടെയും മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരുന്ന ഇന്നത്തെ പരിതസ്ഥിതിക്ക് സമ്പൂർണ്ണമാറ്റം വരുത്തും

@ തെറ്റായ വികസനങ്ങൾക്ക് വേണ്ടി സർക്കാർ ഭൂമി നശിപ്പിക്കേണ്ടി വരില്ല

@ ഇതിലുടെ നാടിന് ( സർക്കാറിന്) സ്വയംപര്യാപ്തതയുടെ ആദ്യ ചുവട് വെയ്പ്പ് എന്ന വിശ്വാസം ജനങ്ങൾക്ക് ഉദാഹരണ സഹിതം കാണിക്കേണ്ടി വരും.

@ സർക്കാർ എന്നത് ജനങ്ങളെ ചൂഷണ ചെയുന്ന ഒന്നാണെന്ന ചിന്താഗതി സമൂഹത്തിൽ നിന്ന് പൂർണമായും മാറിക്കിട്ടും.

@ കുടുംബങ്ങൾ മക്കളുടെ പ്രാഥമിക വിദ്യഭ്യാസം, വിവാഹം, ഉന്നത പഠനം, സ്വയംതൊഴിൽ എന്നിവയുടെ ചിലവുകൾ കണ്ടെത്താൻ അനാവശ്യമായി (അധിക) സാമ്പത്തിക ഏജൻസികളെ ആശ്രയിക്കേണ്ടി വരില്ല.

@ എല്ലാത്തിനുപരി സർക്കാർ ഭൂമി കൈയേറ്റമെന്ന പരിപാടി പൂർണ്ണമായി മാറ്റാൻ കഴിയും

@ ഒരു പക്ഷെ ഒരു ഘട്ടത്തിൽ നമ്മുടെ നാടിന് നാളിത് നഷ്ടപ്പെട്ടത് കുറച്ചൊക്കെ തിരിച്ചു കൊണ്ട് വരാൻ ഈ ആശയത്തിലൂടെ കഴിയുമെന്ന് വിശ്വാസമുണ്ട്

ഇത്തരം പദ്ധതിയിലൂടെ പ്രകൃതി / പരിസ്ഥിതി തന്നെ ഒരാളിന്റെ ജീവിതത്തിന്റെ സ്വയം ബാങ്കായി മാറുന്ന കാഴ്ച്ചയുണ്ടാകും. സർക്കാർ ചെയേണ്ടത് ഉള്ള ഭൂമികൾ കണ്ടെത്തി ഈ പരിപാടികൾ പോലുള്ളവയ്ക്ക് വേണ്ടി സജ്ജമാക്കിയിടുക. ഭാവിയിൽ ഇവിടെ സ്ഥലമില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കണം.

വീക്ഷണമുള്ള ഒരു സംവിധാനത്തിന് ഇത് അപ്രാപ്യമായ ഒന്നല്ല. ജനങ്ങളും / അവരെ നിലനിർത്തുന്ന പരിസ്ഥിതിയേയും കുറിച്ച് ദീർഘവീക്ഷണമുള്ള ഏതൊരു ഭരണസംവിധാനത്തിനും ക്രിയാത്മകമായി നടപ്പിലാക്കാവുന്നതേയുള്ളു. _eprc@06/2018

  • ExpREടട Your View with us on keralamyowncountry@gmail.com or on Whatsapp  No: +919847878502

 

  • 1979, Jadav Payeng started Planting saplings on barren lands of his Villages. Its now extend more than 1300 acres of dense forest

Leave a Reply

Your email address will not be published. Required fields are marked *

*
*