പാർവ്വതി പുത്തനാറിന് ശാപമോക്ഷം ലഭിക്കുമോ?

ഒരു ജലപാതയും നൂറു കടമ്പകളും

വെറും പൊളത്തരമാണ് സർക്കാരിന്റെ ഈ പ്രഹസന നാടകങ്ങൾ. എന്തിന് വേണ്ടി? ആർക്ക് വേണ്ടി?

ഈ വീഡിയോ ഇട്ട വ്യക്തി വിഷയം ഒട്ടും പഠിക്കാതെയാണ് നോട്ടീസ് വായിച്ചു “തള്ളുന്നത് “.

2140 കയേറ്റങ്ങൾ ഈ ജലപാതയിൽ കളക്ടറുടെ നിർദ്ദേശപ്രകാരം താലൂക്ക് ഓഫീസ് പുത്തനാർ കനാൽ കൈയേറ്റങ്ങൾ കണ്ടെത്തിയതിന്റെ ലിസ്റ്റുകൾ ഇന്നും ഈ കനാൽ കടന്നു പോകുന്ന തിരുവല്ലം വില്ലേജ് ഒഴിച്ച് മറ്റ് മുട്ടത്തറ, ചാക്ക, കടകംപള്ളി, ആറ്റിപ്ര, മേനംകുളം, കഠിനംകുളം എന്നീ വില്ലേജുകളിൽ ഉള്ളത് പലതും ഇനിയും താലൂക്കധിക്കാരിയുടെ സമക്ഷമെത്തിക്കേത്തിക്കേണ്ടത് ഇനിയമവിടെയെത്തിയിട്ടില്ലയെന്നാണ് അറിവുളളത്. മുട്ടത്തറ വില്ലേജിൽ മാത്രം ഏകദേശം 1167-ൽ പരം കൈയേറ്റങ്ങൾ സർവ്വെ വകുപ്പിന്റെ സഹകരണത്തോടെ കണ്ടെത്തി വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കടകംപ്പള്ളി വില്ലേജിൽ കൈയേറ്റം 22 മാത്രമേ കണ്ടെത്തിയുട്ടെങ്കിലും, അതിൽ ലുലു ഗ്രുപ്പിന് വരെ കനാൽ കൈയേറിയതിന്റെ സർവ്വെ പട്ടയമനുവദിച്ചു കൊടുത്തത് വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സാങ്കേതികമായി നോക്കുപ്പോൾ എല്ലാം ശരിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന വിധമെല്ലാം ശരിയാക്കി വെച്ചിട്ടുണ്ട് ഇവരിൽ പലരും. കഠിനംകുളം വില്ലേജിൽ 14 കുരിശ് വെച്ചത് അവിടെ തന്നെയിരിപ്പുണ്ട്. അവർ കണ്ടെത്തിയ കൈയേറ്റങ്ങളുടെ റിപ്പോർട്ടിനെ കുറിച്ചും നാളിത് വരെ ഒരു പത്രങ്ങളോ ദൃശ്യമാധ്യമങ്ങളോ റിപ്പോർട്ട് ചെയ്തതായി നമ്മൾക്ക് അറിയുവാൻ കഴിഞ്ഞിട്ടില്ല.

ലുലുവും, കുരിശും, ഇടവകകളും, പാർട്ടി ഓഫീസും, വെയിറ്റിംഗ് ഷെഡും, തൊഴുത്തും, വർക്ക്ഷോപ്പും, കുടിലുമെല്ലാം കണ്ടെത്തിയവയിലുണ്ട്. ഇതിൽ ഭരണ പ്രതിപക്ഷ നേതൃത്വങ്ങൾക്കും , ഉദ്യോഗസ്ഥ കൂട്ടായ്മകൾക്കും ഇതിനപ്പുറം ഇനിയവർക്ക് കിട്ടാൻ സാധ്യതയുള്ള ഫണ്ടിംഗ് ഓപ്ഷനിലായിരിക്കും ഏറ്റവും വലിയ താൽപര്യം. പിന്നെ എറണാകുളത്തിന്റെ സ്വന്തം സിയാലിനാണ് ഇതിന്റെ പുനഃരുദ്ധാരണ ചുമതലയേൽപിച്ചിരിക്കുന്നത്. തിരുവനന്തപുരമായത് കൊണ്ട് തന്നെ ശ്രീ. വി.ജെ. കുര്യൻ എന്ന സിയാൽ തലവൻ ‘ഇവിടെ എല്ലാം എപ്പം ഒന്നിച്ച് ശരിയാക്കി തരുമെന്ന് നോക്കിയാൽ മതി”.

തിരുവനന്തപുരത്ത് ഉള്ളവർ വെറും തിരുമണ്ടന്മാരാണെന്നും, പഴഞ്ചനാണെന്നും, കുഴിമടിയൻമാരാണെന്നും, വികസന വിരോധികളാണ് എന്ന് ഒരിക്കൽ കൂടി ശ്രീ. പിണറായി വിജയൻ സാറിനും കൂട്ടർക്കും സ്ഥാപിച്ചെടുക്കാൻ ഈ പദ്ധതിയിൽ കൂടിയൊരിക്കൽ കഴിയുമായിരിക്കും.

ഇത് വായിക്കുന്നവരുടെ അറിവിലേക്ക്

പാർവ്വതി പുത്തനാറില്ലെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമാണ് വള്ളക്കടവ് ബോട്ടുപ്പുരയെന്നത്. അവിടെ ബയോ – ഡൈവേഴ്സിറ്റി മ്യൂസിയം നമ്മുടെ ഇതേ മുഖ്യമന്ത്രി ഉൽഘാടനം നടത്തിയിട്ട് ആഴ്ച്ചകൾ കഴിയുമുമ്പേയാണ് ഈ പൊറാട്ട് നാടകം നമ്മുടെ മുന്നിൽ വീണ്ടും കാട്ടിയിട്ട് പോകുന്നത്. കഷ്ടം. കേരള മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു ഇങ്ങനെ ഓരോ അബദ്ധങ്ങളിൽ ചാടിക്കുന്ന ഓരോ ഉദ്യോഗസ്ഥർക്കും ഉപദേശകർക്കുമെതിരെ നിയമ നടപടികൾ സ്വീകരിപ്പിക്കുവാൻ ഒട്ടും അമാന്തമരുത്. ഞങ്ങളെ പോലുള്ളവർ ഒരു നിമിഷമെങ്കിലും സർക്കാരിനേയും മുഖ്യമന്ത്രിയേയും തെറ്റിദ്ധരിക്കേണ്ടി വരുന്നത് ഇവർ കാരണമാണ്.

ഇപ്പോൾ ഈ ഉൽഘാടനം കണ്ടപ്പോൾ വന്നൊരു ചോദ്യമുണ്ടായിരുന്നു? നിർദിഷ്ട ദേശീയ ജലപാത ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ പഴയ ബോട്ടുപുര പോലെ ഒരെണം വേറെ നിർമിക്കേണ്ടി വരുമോ അതോ കോടികൾ മുടക്കി കഴിഞ്ഞ മാസം മുഖ്യമന്ത്രിയെ കൊണ്ട് ഉൽഘാടനം ചെയിപ്പിച്ച ആ മ്യൂസിയമിളക്കി വേറെയെങ്ങോട്ടെങ്കിലും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമോ?

ഇതിനൊപ്പം ജനം മനസ്സിലാക്കേണ്ടത് നമ്മുടെ ഈ കനാലിന് 35 മീറ്റർ വീതിയിൽ സ്ഥലം പുനഃക്രമീകരിക്കേണ്ടതായിട്ടുണ്ടെന്ന് ഉൾനാടൻ ജലഗതാഗത ഡയറക്ടർ പറയുന്നു. ഈ 35 മീറ്ററിനുള്ളിൽ അല്ലെ ലുലു മാളിന്റെ വരെ കൈയേറ്റമുണ്ട്.         ഉദാഹരണമായി എങ്ങനെയാണ് കനാലിന്റെ കടകംപള്ളി വില്ലേജിലെ  1890 എന്ന സർവ്വേ നമ്പറിൽ സ്വകാര്യ വ്യക്തിക്ക് സർക്കാർ പട്ടയമനുവദിച്ചു കൊടുത്തിരിക്കുന്നത്. സാങ്കേതികമായി ഇത് ഈ സർക്കാരിന്റെ കാലയളവിൽ നടന്നതല്ലയെന്ന് പറയുവാൻ കഴിയുമായിരിക്കും. എന്നാൽ ഇവിടെ കൈയേറ്റങ്ങൾ കണ്ടെത്തിയത് ഈ സർക്കാർ കാലഘട്ടത്തിലായിരുന്നല്ലോ.

വനംവകുപ്പും, റവന്യൂ വകുപ്പും, ജലവിഭവ വകുപ്പും വേറെ ഭരണ കക്ഷികൾ കൈകാര്യം ചെയുമ്പോഴും  മുഖ്യമന്ത്രി നേരിട്ടാണ് പരിസ്ഥിതി വകുപ്പ് ഭരിക്കുന്നത്. ഒപ്പം പി.എച്ച്.കുര്യൻ IAS നെ പോലെ ഒരാളെ കൂടെ നിർത്തുന്നുമുണ്ട്. ഇതിന്റെ ഒക്കെ ശിഷ്ടഫലങ്ങളാണ്  ഇപ്പോൾ കാണുന്ന പല അന്തർനാടകങ്ങളും.


Leave a Reply

Your email address will not be published. Required fields are marked *

*
*