പെരിങ്ങമ്മല: നഗരമാലിന്യത്തിൽ മുങ്ങാൻ വിധിപ്പെട്ട ഗ്രാമം!!

വികസനത്തിന്റെ ശവപ്പറമ്പാകാൻ വിധിക്കെപ്പട്ട് പശ്ചിമഘട്ടം

പലരും കരുതുന്നത് പോലെ ബയോഗ്യാസ് ടെക്നോളജിയിൽ അധിഷ്ഠിതമല്ല വേസ്റ്റ്-ടു- എനർജി പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. പഴയ ഇൻസിനേറേഷന്റെ (Incineration -വലിയ ചൂളക്കെട്ടി 400-700 ഡിഗ്രീ – സെൽഷ്യസ് ചൂടിൽ തരം തിരിക്കാതെ മാലിന്യം കത്തിച്ചു ചാമ്പലാക്കി കളയുന്ന മാർഗ്ഗം, ഇന്നും നമ്മുടെ നാട്ടിലെ പല കല്യാണ ഓഡിറ്റോറിയങ്ങൾ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, വ്യവസായ ശാലകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ സമൂഹത്തിൽ നല്ല പിള്ള ഇമേജുണ്ടാക്കി കൊടുക്കുന്ന കണ്ണിൽ പൊടിയിടൽ പരിപാടിയാണ് ഇൻസിനേറേഷൻ അഥവാ കത്തിക്കൽ എന്നത്) പോലെയാണ് വേസ്റ്റ്-ടു- എനർജിയെന്ന് ആദ്യകേൾവിയിൽ തോന്നുമെങ്കിലും, രണ്ടും തമ്മിൽ എടുത്തത് പറയാവുന്ന വ്യത്യാസങ്ങളുണ്ട്. WTE ടെക്നോളജിക്ക് ഇൻസിനേറേഷനെ അപേക്ഷിച്ചു കുറച്ചു മേന്മ പറയാൻ കഴിയുമെങ്കിലും അതിനെ ഒരിക്കലും പരിസ്ഥിതി സൗഹാർദ്ദമെന്ന് പറയാൻ കഴിയുന്നയൊന്നല്ല എന്ന്  പല ആധുനിക രാഷ്ട്രങ്ങളും ഇതിനെതിരെയെടുത്തതിട്ടടുളള നിലപാടുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.

കൊച്ചിയിലെ ബ്രഹ്മപുരത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന G J Ecopower Ltd.-ന്റെ ഡയഗ്രാം. source: http://www.gjnaturecare.com/projects/brahmapuram-waste-to-energy-project

എന്താണ് WTE അഥവാ വേസ്റ്റ്-ടു-എനർജി ?

മാലിന്യ പ്രശ്നങ്ങൾ അതിസങ്കീർണമാകുന്ന പ്രദേശങ്ങളിൽ ഇൻസിനേറേഷൻ ടെക്നോളജി പരാജയപ്പെട്ട വേളയിലാണ് WTE ടെക്നോളജി കടന്നു വന്നത്. ഇൻസിനേറേഷനിലേത് പോലെ തന്നെ മാലിന്യങ്ങൾ വലിയ രീതിയിൽ തരംതിരിക്കാതെ കത്തിപ്പിനു (Burning) വിധേയമാക്കുന്നതിന് ഒപ്പം 900 – 1000 ഡിഗ്രി – സെൽഷ്യസ് വരെ അത്യൂക്ഷ്മാവിൽ കത്തിക്കുമ്പോൾ ഉയരുന്ന ആവിയെ sർബൈനുകളിലൂടെ കടത്തി വിടുമ്പോൾ വൻതോതിലുണ്ടാകുന്ന ഊർജത്തെ വൈദ്യുതിയായി പരിവർത്തനപ്പെടുത്തുന്നു. എകദേശം 1000 മെട്രിക്ക് ടൺ വേസ്റ്റ് കത്തിക്കുന്നതിൽ നിന്ന് 20-25 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുവാൻ കഴിയുമെന്നാണ് ഇന്റർനെറ്റിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. പ്ലാൻറ്റ് നടത്തിപ്പിനാവശ്യമുള്ള വൈദ്യുതി കഴിഞ്ഞുള്ളവ പ്രാദേശികമായ പൊതു വൈദ്യുതി ഗ്രിഡിലേക്ക് വിട്ടുകൊടുത്തു പണമാക്കുക എന്ന സമ്പ്രദായമാണ് പൊതുവേ നടപ്പിലാക്കി വരുന്നത്.

G J Ecopower Pvt. Ltd. ന്റെ പ്ലാന്റ് വിവരണം Source: http://www.gjnaturecare.com/projects/brahmapuram-waste-to-energy-project

ലോകരാജ്യങ്ങളിൽ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ WTE – പദ്ധതി വലിയ രീതിയിൽ വിജയമാണ് എന്ന് അവകാശം ഉന്നയിക്കുന്നുണ്ട്. സ്വീഡൻ, ജർമ്മനിയിലെ ചില പ്രവിശ്യകൾ ഇതിന് ഉദാഹരണമാണ്.(അപ്പോഴും ഓർക്കുക, അത് യൂറോപ്പും, ഇവിടം അതിന്റെ നേരെ വിപരീതാവസ്ഥയിലുള്ള രാജ്യവുമാണെന്ന്). വളരെ ശക്തമായ നിയമത്തിന്റെ അകമ്പടിയോടെ പ്രവർത്തിക്കുന്ന ഈ പ്ലാൻറുകളിൽ WTE വിദ്യ വിജയകരമായി പ്രവർത്തിക്കുന്നതായി കേൾക്കുന്നുണ്ടെങ്കിൽ കൂടി, ഈ വിദ്യ നടപ്പിലാക്കിയ പല രാജ്യങ്ങളും പിന്നെയിതിനെ സമ്പൂർണ്ണമായി തിരസ്കരിച്ച പശ്ചാത്തലവുമുണ്ടെന്ന് നമ്മുടെ ഭരണ-ഉദ്യോഗവർഗ്ഗങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. എവിടെയാണ് അവർക്കു പരാജയം പറ്റിയത് എന്ന് നാം മനസിലാക്കേണ്ടതുണ്ട്.

നമ്മുടെ നാട്ടിൽ WTE ദുരന്തമാകുന്നത് എങ്ങനെ?

നമ്മുടെ രാജ്യത്തെ ബാന്ദ്വാരിയിൽ തുടങ്ങിയ WTE പദ്ധതി ഇന്നത്തെ അവസ്ഥയെ കുറിച്ച് ദി ഹിന്ദുവിൽ കഴിഞ്ഞ വർഷം വന്ന വാർത്ത.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിൽ സർവ്വസാധാരണമായ ഇൻസറേഷൻ യൂണിറ്റുകളുടെ ഇന്നത്തെ അവസ്ഥകളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. ഇതിൽ എത്ര ഇൻസിറേഷൻ യൂണിറ്റുകൾ നമ്മുടെ നാട്ടിൽ വിജയകരമായി പ്രവർത്തിപ്പിച്ചു. ഇത് സ്ഥാപിച്ച വഴി ഉദ്ദേശിച്ച ലക്‌ഷ്യം പ്രാപ്തമാക്കാൻ കഴിഞ്ഞോ? ആ യൂണിറ്റുകളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കും. സാധാരണയായി പാശ്ചാത്യ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന പല സാങ്കേതികവിദ്യകളും നമ്മുടെ നാട്ടിൽ ദുരന്തമാകുന്ന കാഴ്ച ഇതിനോടകം പലതും നാം കണ്ടുകഴിഞ്ഞു. നമ്മുടെ നാട്ടിലെ പ്രകൃതി ഇത്തരത്തിലുള്ള പദ്ധതികൾക്ക് അനുയോജ്യമാണോയെന്ന് ഒരു പ്രാഥമിക പഠനമെങ്കിലും സർക്കാർ നാളിതുവരെ നടത്തിയിട്ടാണോ ഇത്തരം പദ്ധതികളെ കുറിച്ച് പ്രസ്താവനകൾ നടത്തുന്നത്. അങ്ങനെ യാതൊന്നും നടത്തിയിട്ടില്ലയെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളവർ പറയുന്നു.

Vasteras Waste to Energy plant, Sweden.ഏറ്റവും ആശങ്കപ്പെടേണ്ട ഒന്ന്?

താത്കാലിക സുഖസൗകര്യങ്ങളുടെ പുറകെയാണ് നമ്മുടെ യാത്ര. നമ്മൾ സമ്പാദിച്ചു കൂട്ടുന്ന പലതും അവസാനം കണ്ട സ്വകാര്യാശുപത്രിയുടേയും ,ക്യാൻസർ സെന്ററിലേയും ക്യാഷ് കൗണ്ടറിനു മുമ്പിൽ അടിയറവ് വെയ്ക്കേണ്ടി വരുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ കൂടിവരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ നമുക്ക് സമയമില്ല എന്ന് പറയുന്നു. സത്യത്തിൽ അവർക്കു അത്തരത്തിൽ ചിന്തിയ്ക്കാൻ ധൈര്യമില്ല എന്ന് പറയേണ്ടി വരും..

WTE: Current Capacity in India, 2014 Source: http://slideplayer.com/slide/10979457/

തൽക്കാലം കഥ ചുരുക്കുന്നു?

ഇൻസിനി -റേഷൻ പ്രക്രിയയിൽ ഉണ്ടാകുന്ന അത്രയും അളവിൽ മാരക വിഷപദാർത്ഥങ്ങൾ WTE-യിൽ കൂടി അന്തരീക്ഷത്തിൽ എത്തുന്നില്ലയെന്ന് അവകാശപ്പെടലുകൾ ഉയരുന്നുണ്ടെങ്കിലും എന്തുകൊണ്ട് പല രാജ്യങ്ങളും ഇത്തരം പ്ലാന്റുകൾ പൂട്ടി എന്നത് ജനങ്ങൾക്ക് പറഞ്ഞു തരാൻ നമ്മുടെ സർക്കാറിന് ബാധ്യസ്ഥതയുണ്ട്.

Proposed WTE site inside Palode Agri. Farm under District Panchayat, Thiruvananthapuram.
വനവാസികൾ നിത്യേന വിലക്ക് കൊളുത്തുന്ന ഈ പാറയിടുക്കും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി പ്രദേശത്തിനകത്തു സ്ഥിതി ചെയ്യുന്നുണ്ട്. ഫോട്ടോ: EPRC

NB : അടുത്തിടെ സർക്കാർ ഇത്തരത്തിലുള്ള റെഡ്/ഓറഞ്ച് കാറ്റഗറി പദ്ധതികൾക്ക് പാലോട് പോലുള്ള ട്രോപ്പിക്കൽ മേഖലകൾ തിരഞ്ഞെടുക്കുന്നതിന് പൂർവ്വകാലത്തിൽ അവിടെത്തെ നാട്ടുക്കാർ അറിയാതെ എടുത്ത ചിലപാടുകളുടേയും അലംഭാവത്തിന്റെയും ശേഷിപത്രമാണ് എന്ന് പറയേണ്ടി വന്നതിൽ കുറച്ച് വിഷമമുണ്ട് (ആ വിഷയം മറ്റൊരു അവസരത്തിൽ പറയാൻ മാറ്റി വെയ്ക്കുന്നു).

ഈ ഇറച്ചിപ്പാറ ജലപാതം WTE മാലിന്യ പ്ലാന്റിന്റെ താഴ്വാരമായി വരും. പണ്ട് ആദിവാസികളും നാട്ടുകാരും, വെട്ടയൊക്കെ കഴിഞ്ഞു ഈ പാറയിൽ കൊണ്ടിട്ടു കഴുകി വൃത്തിയാക്കി പാചകം ചെയ്തിരുന്ന സ്ഥലവുമായിരുന്നതിനാലാണ് ഇതിനെ ഇറച്ചിപ്പാറ എന്ന് വിളിക്കുന്നത്. Photo: EPRC

നാടിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ് എന്നതിന്റെ ചൂണ്ടുപലകയായിരുന്നു ഇപ്പോൾ പെരിങ്ങമ്മലയിലേക്ക് നീണ്ടു വന്ന വീതികൂടിയ റോഡ് വികസനമെന്നത്. കോമൺസെൻസ് വെച്ച് ഒരാളെങ്കിലും എന്തിനാണ് ഇത്രയും വലിയ റോഡ് ഇത്ര തകൃതിയിൽ പെരിങ്ങമ്മല പോലെയൊരു പ്രദേശത്തേക്ക് നീട്ടുന്നതെന്ന് ചോദിക്കാൻ ആരുമുണ്ടായില്ല.

പെരിങ്ങമ്മലയ്ക്കു ശേഷം വൻകിട വ്യവസായങ്ങളോ, ജനമേഖലകളോ ഇല്ലാതെ ഒരു പ്രദേശത്തു ഇത്രയും വലിയ റോഡ് വന്നപ്പോൾ എല്ലാപേരും നിശബ്ദരായിരുന്നത് ഇതിൽ നേട്ടംകൊയ്യുന്നവർക്കു വലിയൊരു അവസരമായി വന്നു ഭവിച്ചു. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഓടുചുട്ടപടുക്കയ്ക്കും. പെരിങ്ങമ്മല അഗ്രി ഫാർമിലെ 7-ാം ബ്ലോക്ക്(ഇറച്ചിപ്പാലം) പ്രദേശത്തിനോ ഇത്തരം ഒരു അവസ്ഥ വരില്ലായിരുന്നു.

പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടത്തിൽ തൊഴിലാളികൾ നാട്ടുകാരെ സർക്കാർ WTE പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രദേശം കാണിച്ചു തരാൻ കൊണ്ടുപോകുന്നു. Photo: EPRC

വേസ്റ്റ് റ്റു എനർജി പ്ലാന്റ് കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന സ്ഥലം മറ്റൊരു കോണിൽ നിന്ന് നോക്കുമ്പോൾ. Photo: EPRC
അഗ്രി. ഫാമിൽ നിർദിഷ്ട WTE പദ്ധതി നടപ്പിലാക്കാൻ പോകുന്ന ഏഴാം ബ്ലോക്ക് പ്രദേശത്തെ ആനയും പന്നിയും കടന്നു വരാതിരിക്കാൻ ഇട്ടിരിക്കുന്ന വൈദ്യുതി വേലിയും, കിടങ്ങും. ഫോട്ടോ: EPRC
ഇനി വനദേവതകളും മലദൈവങ്ങളും മാത്രം ഇവർക്ക് തുണ. മാലിന്യ പ്ലാന്റ് വരുന്ന സ്ഥലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പാറയാൽ ചുറ്റപ്പെട്ട ആദിവാസിയമ്പലം Photo: EPRC.

നാട്ടുക്കാർക്ക് പദ്ധതി പ്രദേശം പറഞ്ഞു| കൊടുക്കുന്ന തദ്ദേശീയരായ തോട്ടം ജീവനക്കാരെ

Proposed WTE site inside Palode Agri. Farm under District Panchayat, Thiruvananthapuram.
മാലിന്യ പ്ലാന്റ് വരുന്ന സ്ഥലത്തെ മറ്റൊരു കാഴ്ച. തന്റെ ജോലിയിൽ വ്യാപൃതയായിരിക്കുന്ന ഫാമിലെ തൊഴിലാളികൾ. Photo: EPRC
Chittar Puzha once again under threat from Government side.. Its Matter of Surviving for her.. Photo: EPRC
പണ്ട് ഇവിടെ നായാട്ടു ഇറച്ചികൾ പാകം ചെയ്യുമ്പോൾ ഈ കാണുന്ന കുഴികൾ വൃത്തിയാക്കിയായിരുന്നു അതിനാവശ്യമായ മസാല കൂട്ടുകൾ തയാറാക്കിയിരുന്നു എന്ന് നാട്ടുകാർ ഓർക്കുന്നു.. Photo:EPRC

 

മലദൈവങ്ങളെ കാത്തുകൊള്ളണമേ, നഗരമാലിന്യം പേറാൻ വിധിക്കപ്പെട്ടവർ അല്ല നമ്മുടെ ആദിമമനുഷ്യർ. Photo:EPRC

 

മാലിന്യ പ്ലാന്റിനായി ജില്ല പഞ്ചായത്ത് സർക്കാരിന് കാണിച്ചു കൊടുത്തിരിക്കുന്ന സ്ഥലം കാണാൻ അവിടത്തെ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും തൊഴിലാളികൾക്കും ഒപ്പം Photo:EPRC

 

ഇറച്ചിപ്പാറയിൽ എല്ലാപേരും ഒരുമിച്ചു കൂടിയപ്പോൾ. Photo: EPRC

 

ഈ മണ്ണിന്റെ യഥാർത്ഥ ജന്മികളെയും പരിപാലകരെയും സാലി പാലോട് ചേട്ടന്റെ ക്യാമറകളിലൂടെ. Photo: EPRC. Photo: EPRC

 

അതിനകത്തു കയറാൻ അൽപ്പം നുഴഞ്ഞു കയറേണ്ടി വരും, വലിയ ശരീരമുള്ളവർ, സോറി, ഇവിടം നിങ്ങൾക്ക് വേണ്ടിയുള്ളതല്ല. ആദിവാസികളുടെ നിലനിൽപ്പിന് ആധാരശിലകിലാണ് നാം മാലിന്യം കത്തിക്കൽ പരിപാടി തുടങ്ങാൻ ഇരിക്കുന്നത്. Photo: EPRC

 

Sali Palode, Through Him Now World Seeing Palode. Simply Say Iron Hearted Sali,

 

Water Tank above the tip of Agri. Farm, Peringammala. This now situating on the Proposed WTE Plant area. Photo: EPRC

 

Labour’s Garage on the tip of Agri Farm Area. Expecting this area and building will be part of WTE Project once it established, Currently they planted over 1000s of Edible Fruit trees on its slopes Photo: EPRC

Email: keralamyowncountry@gmail.com, info@eprcindia.org   

Call or Whatsapp on +91 98478 78502

 

 


One thought on “പെരിങ്ങമ്മല: നഗരമാലിന്യത്തിൽ മുങ്ങാൻ വിധിപ്പെട്ട ഗ്രാമം!!”

Leave a Reply

Your email address will not be published. Required fields are marked *

*
*