ആക്കുളം കായലിനുള്ളിലെ ക്രിക്കറ്റ് -ഫുട്ബോൾ കൃത്രിമ ടർഫ് ഗ്രൗണ്ട്: നിയമലംഘനത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ സമ്മർദ്ദവുമായി പ്രശസ്തനായ പൊതു താൽപര്യ ഹർജിക്കാരൻ

എന്തുകൊണ്ട് നിരന്തരം നിയമ ലംഘനങ്ങൾക്ക് എതിരെ പൊതുതാൽപര്യ ഹർജികൾ തോൽക്കുന്നു??

ഇന്നലെ കേരളത്തിലെ അറിയപ്പെടുന്ന പൊതു തൽപ്പര്യ ഹർജി വിദഗ്ദ്ധനും സർവോപരി നമ്മുടെ നാട്ടിലെ വിവിധ അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുഖശ്രീയും അമരക്കാരനുയുമായ ഒരാൾ തിരുവനന്തപുരം ആക്കുളം കായലിനുള്ളിൽ പണി ചെയ്തിരിക്കുന്ന ആർട്ടിഫിഷ്യൽ ടർഫ് ക്രിക്കറ്റ് – ഫുട്ബോൾ കളിസ്ഥലത്തിനെതിരെ EPRC- എന്ന സംഘടന നൽകിയിരിക്കുന്ന പരാതിയിൽ നിന്നും പിൻമാറി ആ പാവങ്ങളെ രക്ഷിക്കണമെന്ന് ആദ്യം അഭ്യർത്ഥിച്ചു. അതിനുള്ള മറുപടി കൃത്യമായിട്ടും എതിരായതിന്നാൽ തന്നെ പിന്നീട് ചെറിയ തോതിൽ ഭീഷണി ദ്യോതിപ്പിക്കുന്ന രീതിയിലും, അവസാനം അതിക്ഷേപിക്കുന്ന രീതിയിലും സംഭാഷണം നിർത്തി പോയിട്ടുണ്ട്. അണിയറയിൽ നിന്നു തന്നെയുള്ള ഇത്തരത്തിലുള്ള കുറേ നീക്കങ്ങൾ തുടരെ തുടരെ കാണാൻ അടുത്തിടെ ഭാഗ്യമുണ്ടാകുന്നുണ്ട്.

ഒരിക്കലും സിആർഇസഡ് നിയമം, കെ.എം.ബി.ആർ ചട്ടം, കേരള ഭൂസംരക്ഷണ നിയമം, ഭൂപതിവ് ചട്ടം. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവയും മുഖ്യ നഗരാസൂത്രകന്റെ അംഗീകൃത മാസ്റ്റർ പ്ലാൻ, ബഹു. സുപ്രീം കോടതി WP(C) No. 230/2001- എന്നിവയ്ക്ക് വിരുദ്ധമായിട്ടും നിർമാണം നടത്തിയ ഈ BELLINTURF എന്ന ആർട്ടിഫിഷ്യൽ ടർഫ് വിരിച്ച ഫുട്ബോൾ-ക്രിക്കറ്റ് കളിസ്ഥലത്തിന് ഒരിക്കലും അനുമതി നൽകാൻ നഗരസഭയ്ക്കോ, KCZMA-യ്ക്കോ കഴിയില്ലയെന്നിരിക്കെ എങ്ങനെയാണ് ഇവിടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. നിലവിൽ ലുലു നടത്തിയതിന്റെ അത്രത്തോളം തന്നെ നിയമലംഘനം ഈ BELLINTURF എന്ന പ്രസ്ഥാനം ഈ കായലിനുള്ളിൽ നടത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കുവാൻ പലയിടത്തും പരാതി നൽകിയിട്ടുണ്ടായിരുന്നു. അവരാരും നടപടിയെടുക്കാതെ വന്നപ്പോൾ കേരള ചീഫ് സെക്രട്ടറിക്ക് സെപ്റ്റംബർ 24-ന് ഒരു പരാതി നൽകിയിരുന്നു. അത് തദ്ദേശസ്വയംഭരണ വകുപ്പ് ACS ശ്രീമതി ശാരദാ മുരളീധരൻ IAS-ന്റെ മുമ്പിൽ 04 ഒക്ടോബർ 2021-ൽ എത്തുകയുണ്ടായെങ്കിലും ആ പരാതി അവിടെ കുറച്ച് ദിവസം അനക്കമില്ലാതെ സെക്ഷനുകളിൽ പതുങ്ങി കിടന്നിരുന്നു. എന്നാൽ വീണ്ടും ഞങ്ങൾ ഫോളോഅപ്പ് ചെയ്ത് അവിടെ നിന്ന് നേരെ നഗരകാര്യ ഡയറക്ടർ ഡോ. രേണുരാജ് IAS-ന്റെ ഓഫീസിലേക്ക് അയപ്പിക്കുക ഉണ്ടായി. അവിടേയും കുറച്ച് ദിവസം കിടന്ന ഫയൽ വീണ്ടും നേരിട്ട് പോയി കണ്ട് അവിടത്തെ സെക്ഷൻ സൂപ്രണ്ട് വഴി നവംബർ മാസത്തോടെ തിരുവനന്തപുരം നഗരസഭ സെക്രട്ടറിയുടെ ഓഫീസിൽ അയക്കുകയുണ്ടായി. ഇപ്പറഞ്ഞ എല്ലാ ഓഫീസുകളിലും ഞങ്ങൾ ചീഫ് സെക്രട്ടറിക്ക് അയച്ച അതേ കത്ത് അതേ ദിവസം തന്നെ ഇമെയിൽ ചെയ്തിട്ടുള്ളതുമായിരുന്നു എന്നും കൂടി അറിയുക. എന്നാൽ സെക്രട്ടറിയുടെ ഓഫീസിൽ Urban Affairs Director അയച്ച പരാതി ഡിസംബറിലും ജനുവരിയിലും ആക്കുളം കായലിന്റെ അധികാരമുള്ള ആറ്റിപ്ര സോണലിൽ എത്തുകയുണ്ടായിരുന്നില്ല. ഇതിനിടയിൽ ഞങ്ങൾക്ക് ZO-യിൽ RTI പ്രകാരം ഈ കളിസ്ഥലത്തിനും അടുത്തു തന്നെ കായലിനുള്ളിൽ നിർമാണം നടക്കുന്ന KWA – AMRUT -ന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനും യാതൊരു തരത്തിലുമുള്ള അനുമതിയോ NOC -യോ നൽകിയിട്ടില്ലായെന്ന് തിരുവനന്തപുരം നഗരസഭയുടെ ZO, Attipra-യും, Kerala Coastal Zone Management Authority-യും അറിയിക്കുകയുണ്ടായി. ഇതിന്റെ പുറത്ത് ZO, Attipra ഈ കളിസ്ഥലവും അവിടെ നടന്നു കൊണ്ടിരുന്ന എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും നിർത്തി വെയ്ക്കുവാനുള്ള സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് എന്ന് നവംബർ 2021-ൽ തന്നെ ഞങ്ങളെ പലവട്ടം അറിയിക്കുകയുണ്ടായി. ജനുവരി ആദ്യവാരമുതൽ തന്നെ ഈ സ്ഥലത്ത് നടത്തിയിരിക്കുന്ന നിർമാണങ്ങൾ എല്ലാം പൊളിച്ചു മാറ്റണം എന്ന് കാണിച്ച് PO തയ്യാറാക്കുന്ന നടപടി സ്വീകരിച്ചു എന്ന് പറഞ്ഞിരുന്നു. ഈ കഴിഞ്ഞ ദിവസം മാത്രമാണ് നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി. റാണി. ജി നഗരസഭയുടെ നോർത്ത് വിഭാഗം AEE ശ്രീ. ബിജുവിന് ഈ ഉത്തരവ് കൈമാറിയത്. എന്നാൽ അതിൽ ചില സാങ്കേതിക പ്രശ്നം നേരിട്ടതിനാൽ അത് തിരികെ നഗരസഭയുടെ മുഖ്യകാര്യാലയത്തിലെ EE ശ്രീമതി റാണി.ജിയുടെ മുമ്പ് വിട്ടിരിക്കുകയാണെന്ന് അറിയുന്നു. ഒരു പക്ഷെ നാളെയെങ്കിലും അത് ആറ്റിപ്ര ZO-യിൽ എത്തുമെന്നും BELLINGTURF – എന്നതിന്റെ നടത്തിപ്പുക്കാർക്കും / വസ്തുടമയ്ക്കും നൽകും വിശ്വസിക്കുക്കുന്നു.

മേൽ പറഞ്ഞ പ്രകാരം Provisional Order പ്രകാരം പൊളിച്ചു നീക്കുവാനുള്ള സാഹചര്യമുണ്ടായാൽ ഇതുമായി ബന്ധപ്പെട്ട് സഹകരിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാ പരിസ്ഥിതി പ്രവർത്തകരുടേയും കാൽ വെട്ടും എന്ന് അതിന്റെ നടത്തിപ്പുക്കാർ ടി- കക്ഷിയോട് പറഞ്ഞിട്ടുണ്ട് എന്നുമറിയുന്നു. നിലവിലെ തിരുവനന്തപുരത്തെ സാഹചര്യം അനുസരിച്ച്‌ ഇപ്പോൾ മുതൽ ഈ പറയുന്ന എല്ലാ പരിസ്ഥിതി പ്രവർത്തകരും അവരവരുടെ കാലുകളിൽ സ്റ്റീലിന്റെ കവചം, ഫൈബർ ഷീറ്റ്, പാള തുടങ്ങിയവ ചുറ്റി മാത്രം പുറത്തിറങ്ങേണ്ടതാണ്. കാരണം ഇന്നാട്ടിൽ നീതിവ്യവസ്ഥ ശക്തമാണെങ്കിൽ ആ കളിസ്ഥലം നിയമലംഘനമായിട്ട് സർക്കാറിന് അംഗീകരിച്ചു കൊണ്ട് പൊളിച്ചു നീക്കാൻ ഉത്തരവ് നൽകുമെന്ന് ഉറപ്പാണ്.

EPRC, തിരുവനന്തപുരം.
+91 9847878502.
+91 9048490853.
eprcindia@gmail.com

 

 

ഇത്തരം വിഷയങ്ങൾ തുറന്ന് എഴുതുന്നത് കൊണ്ട് ജീവന് ആപത്ത് എപ്പോൾ വേണമെങ്കിലും സാഹചര്യമുള്ളതിനാൽ പൊതുജനങ്ങളറിയുവാൻ തയ്യാറാക്കിയത്


Leave a Reply

Your email address will not be published. Required fields are marked *

*
*