2020-ൽ നിന്നും കണ്ടൽ കാടുകൾ ഇന്ന് 2022-ൽ എത്ര കണ്ണൂരിൽ അവശേഷിക്കുന്നുണ്ടാകും??

കണ്ടൽ കാടുകളുടെ അവസാനവട്ട വെട്ടി തെളിക്കലുമായി കേരള സർക്കാർ.

കണ്ണൂർ കേരളം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും സർവ്വശ്രീ പിണറായി വിജയന്റെ പിറന്ന ജില്ലയിലെ വ്യവസായ നഗരവുമാണ്. എന്നാൽ ഇവിടെ ഈ നഗരവത്കരണത്തിന്റെ പേരിൽ നടക്കുന്ന കണ്ടൽ നിർമാജനം പരിസ്ഥിതി വകുപ്പ് കൈയാളുന്ന നമ്മുടെ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലായെന്നിടത്ത് നമ്മുടെ നാടിന്റെ ഗതി ഏത് വിധത്തിലാണ് മുന്നേറുന്നത് എന്ന് മനസിലാകും. ശരിക്കും
തലശേരിയിലെ കണ്ടൽവനങ്ങൾക്ക് മരണമണി മുഴക്കുന്നത് ആര്? ഈ നാട്ടിൽ കണ്ടലിന്റെ പേരിൽ വന്ന പദ്ധതികളെല്ലാം തന്നെ ശരിക്കും ദേശവിരുദ്ധമായിരുന്നില്ലെ? പദ്ധതി പ്രഖ്യാപിക്കുക, കണ്ടൽ വെട്ടി തെളിയ്ക്കുക? 2016-ൽ പറഞ്ഞു തുടങ്ങിയ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കണ്ടൽകാട് ഏറ്റെടുക്കൽ പദ്ധതി വൈകിപ്പിക്കുന്നതിൽ മറ്റാരെക്കാളും മടി മുഖ്യമന്ത്രിയ്ക്കാണെന്ന് തിരിച്ചറിവ് ഈ 2020 – ലെ ഈ വീഡിയോയും വാർത്തയും അടിവരയിടുന്നു. കണ്ണൂരിൽ കണ്ടൽ സംരക്ഷണമല്ല, കണ്ടൽ വംശഹത്യയും, അതിന് വേണ്ടി നിൽക്കുന്ന യഥാർത്ഥമനുഷ്യരെ ആത്മഹത്യയിലേക്കുമാണ് സർക്കാർ സംവിധാനം തള്ളിവിടുന്നത്. ചക്കിക്കൊത്ത ചങ്കരൻ എന്ന നിലയിൽ കേരള സർക്കാറിന് ഒത്ത കേരള സർക്കാർ…. രണ്ടിനേയും ഒരു നുകത്തിൽ കെട്ടി കറക്കാം, ജനാധിപത്യം തകർക്കുന്ന ഭായ് – ഭായ് സർക്കാറുകൾ…..

വീഡിയോവും വാർത്തയും കാണക.

https://malayalam.samayam.com/local-news/kannur/report-on-mangrove-forest-destruction-in-thalassery-town/articleshow/81239532.cms

നഗരവത്കരണം ആർക്ക് വേണ്ടി? തലശേരിയിലെ കണ്ടൽവനങ്ങൾക്ക് മരണമണി മുഴക്കുന്നത് ആര്? വീഡിയോ കാണാം

Edited by Samayam Desk | Lipi | Updated: Feb 27, 2021, 9:48 AM

പ്രകൃതിവരദാനമായി നൽകിയ തലശേരി നഗരത്തിലെ കണ്ടൽക്കാടുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. വെട്ടി നശിപ്പിക്കുന്നതിന് പുറമെ, നഗരത്തിലെ മാലിന്യം തള്ളുന്നതും ഇവിടെയാണ്.

ഹൈലൈറ്റ്:

  • നഗരവത്കരണത്തിന്‍റെ പ്രവൃത്തികൾക്കിടെ കണ്ടൽ കാടുകൾ നശിക്കുന്നു
  • 40% കണ്ടൽക്കാടുകൾ ഇതിനോടകം വെട്ടി നശിപ്പിച്ചു
  • വെട്ടിനശിപ്പിക്കുന്നതിന് പുറമെ കണ്ടൽ കാടുകളിലേക്ക് മാലിന്യം തള്ളുന്നു

കണ്ണൂർ: കേക്കിന്‍റെയും ക്രിക്കറ്റിന്‍റെയും സർക്കസിന്‍റെയും നാട് മാത്രമല്ല കണ്ടലിന്‍റെയും നാട് കൂടിയാണ് തലശേരി. തലശേരിയിലെ പുഴയുടെയും കായലിന്‍റെയും കുട പിടിച്ച് തിങ്ങി വളർന്നു നിന്ന കണ്ടൽക്കാടുകൾ നഗരത്തിലെത്തുന്ന ആരുടെയും കണ്ണിന് കുളിർമ്മ പകരുന്നതാണ്.എന്നാൽ നഗരവത്കരണത്തിന്‍റെ പേരിൽ പ്രകൃതി തലശേരിക്ക് നൽകിയവരദാനങ്ങളിലൊന്നായ കണ്ടൽക്കാടുകൾ ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്. നഗരത്തിൽ വൻ കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തികൾ നടത്തുന്നത് കണ്ടൽകാടുകൾ നശിപ്പിച്ചു കൊണ്ടാണ്.

തലശേരി നഗരത്തിലെയും പരിസരങ്ങളിലെയും കണ്ടലുകൾ 40% ഇങ്ങനെ നശിപ്പിച്ചു കഴിഞ്ഞതായി പരിസ്ഥിതി പ്രവർത്തകർ ചുണ്ടിക്കാണിക്കുന്നു. ഇതു മാത്രമല്ല കണ്ടൽ വനങ്ങളോട് ചേർന്നു നിൽക്കുന്ന ചതുപ്പുകളും നികത്തപ്പെടുന്നുണ്ട്. രണ്ടു ദിനം തുടർച്ചയായി മഴ പെയ്താൽ പഴയ ബസ് സ്റ്റാൻഡ് മുതൽ നാരങ്ങാപുറം വരെ വെള്ളക്കെട്ടിനടിയിലാകാൻ കാരണങ്ങളിലൊന്ന് ഇതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചുണ്ടിക്കാണിക്കുന്നു. മഞ്ഞോടി മുതൽ കൊടുവള്ളി വരെയുള്ള കണ്ടൽക്കാടുകളാണ് വ്യാപകമായി കൈയ്യേറുന്നത്. തലശേരിയിൽ ഇന്ന് പ്രവർത്തിക്കുന്ന പല വൻകിട ആശുപത്രികളും മാളുകളും വില്ലകളും കണ്ടൽ കൈയ്യേറി നിർമ്മിച്ചതാണ്.

  • നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള പാർട്ടികൾ ഇതിനെതിരെ സമരവുമായി രംഗത്തുവന്നിരുന്നുവെങ്കിലും ചില രാഷ്ട്രീയ പാർട്ടികളുടെ കണ്ണുരുട്ടൽ കാരണം പ്രതിഷേധം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. പിന്നീട് പരിസ്ഥിതി പ്രവർത്തകർ നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഉയർന്നു കേട്ടിട്ടുള്ളൂ. ഇപ്പോഴിതാ അവശേഷിച്ച കണ്ടലുകൾക്ക് മരണമണി മുഴക്കി കൊണ്ട് കണ്ടൽവനങ്ങൾക്കിടെയിൽ മാലിന്യം തള്ളലും പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഏറെ വൈകി വാഹനങ്ങളിൽ ചാക്കുകളിലായി എത്തിച്ചാണ് ഇവിയെ മാലിന്യം തള്ളുന്നത്. നഗരത്തിലെ ഹോട്ടലുകളിൽ നിന്നും വിവാഹ വീടുകളിൽ നിന്നും ബാക്കിയാവുന്ന ഇറച്ചി ഭക്ഷണാവശിഷ്ടങ്ങളും ചാക്കുകളിലാക്കി കണ്ടൽ വനത്തിനിടെയിലും പുഴയിലുമാണ് തള്ളുന്നത്. ദേശീയ പാതയോരത്തെ കൊടുവള്ളിയിൽ കണ്ടൽക്കാടുകൾക്കിടെയിൽ മാലിന്യ കുമ്പാരമാണ് കണ്ടുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*
*