കേരളത്തിന്റെ ഐ.ടി. വികസനവും, പരിസ്ഥിതി സന്തുലിതാവസ്ഥയും റിയൽ എസ്‌റ്റേറ്റ് മാഫിയ താൽപര്യങ്ങൾക്കായി അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾ

ഇപ്പോഴത്തെ കേരളത്തിന്റെ ദുരവസ്ഥയിൽ ടെക്‌നോപാർക്കിൽ ഐ. ടി. വികസനത്തിന്റെ മറവിൽ ടോറോസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് LLC-എന്ന പേപ്പർ കമ്പനിക്ക് വേണ്ടി സർക്കാരിന്റെ മുതിർന്ന സ്ഥാനത്തിരിക്കുന്നവർ നടത്തിയിരിക്കുന്ന നിയമവിരുദ്ധപ്രവർത്തികൾ ആരും കാണാതെ പോകരുത്.

https://www.facebook.com/218785578857597/posts/768258917243591/?sfnsn=wiwspmo&extid=PpfkxdM4b93PGPCa&d=n&vh=e

കേരളത്തിലെ ഐ.ടി. പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി റിയൽ എസ്‌റ്റേറ്റ് മാഫിയ കൈക്കലാക്കാൻ ശ്രമങ്ങൾ നടത്തുന്നു. ഐ.ടി. പാർക്കുകളിലെ ഗ്രീൻ സോണുകൾ നശിപ്പിക്കപ്പെടുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ സർക്കാർ ഏറ്റെടുത്ത ഭൂമി ഫ്ലാറ്റ് നിർമാണത്തിനും മറ്റും വക മാറ്റാൻ ശ്രമങ്ങൾ നടക്കുന്നു. കേരളത്തിന്റെ ഐ.ടി. ഇൻഫ്രാസ്ട്രക്ച്ചർ വികസനവും, ഐ.ടി. പാർക്കുകളിൽ ജോലി എടുക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ആരോഗ്യവും അവതാളത്തിലാക്കുന്ന റിയൽ എസ്‌റ്റേറ്റ് കൊള്ളയ്ക്കാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നത്. ഐ.ടി. പാർക്കുകൾ സ്ഥിതി ചെയുന്ന പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥ നശിപ്പിക്കുന്ന പ്രവണതായാണ് റിയൽ എസ്‌റ്റേറ്റ് ആർത്തിയിൽ നടക്കുന്നത്.

#ITKerala

#Technopark

#Kerala

#Corruption_GoK


Leave a Reply

Your email address will not be published. Required fields are marked *

*
*